ന്യൂഡൽഹി: കോവിഡിന് എതിരായ പോരാട്ടത്തിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുന്നുവെന്ന് ബി ജെ പി ദേശിയ അധ്യക്ഷൻ ജെ പി നദ്ദ. രാജ്യം ധൈര്യത്തോടെ മഹാമാരിയെ നേരിടുകയാണ്. അതിനിടെ ആളുകളെ തെറ്റിദ്ധരിപ്പിച്ച് പരിഭ്രാന്തി നടത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ജെ പി നദ്ദ അയച്ച കത്തിൽ വ്യക്തമാക്കി.
മഹാമാരിക്കിടെ കോൺഗ്രസിന്റെ പെരുമാറ്റം ഏറെ വേദനിപ്പിക്കുന്നു.കോവിഡിന് എതിരായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഹോരാത്രം പ്രവർത്തിക്കുകയാണ്.എന്നാൽ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് കോൺഗ്രസ് പ്രചരിപ്പിക്കുന്നു.കേരളത്തിലടക്കം വൻ റാലികൾ സംഘടിപ്പിച്ച ശേഷം കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് പറയുന്നത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ്.
Comments