അബുദാബി: യുഎഇക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണ ശ്രമം നടന്നതായി റിപ്പോർട്ടുകൾ. പുലര്‍ച്ചെ യുഎഇയുടെ വ്യോമാതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയ ഹൂതി വിമതരുടെ മൂന്ന് ഡ്രോണുള്‍ തകര്‍ത്തതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. അവശിഷ്ടങ്ങള്‍ ജനവാസമില്ലാത്ത മേഖലയില്‍ പതിച്ചതിനാല്‍ സംഭവത്തിൽ ആളപായമില്ല. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏത് അവസ്ഥയെയും നേരിടാന്‍ സജ്ജമാണെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു.
അതേസമയം, യുഎഇക്ക് സുരക്ഷ ഒരുക്കാൻ സൈന്യത്തെ അയക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ഹൂതികളുടെ മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഗൈഡഡ് മിസൈല്‍ പ്രതിരോധ സംവിധാനവും അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും അയക്കുമെന്ന് വാഷിങ്ടണിലെ ഉന്നത സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.
Comments