കോഴിക്കോട്:കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്കായി ജില്ലാ ഭരണകൂടം മാർഗനിർദേശങ്ങൾ പുറത്തിറക്കി. കോവിഡ് രോഗികൾ മരിക്കുമ്പോൾ മൃതദേഹം ഏറ്റു വാങ്ങാനും സംസ്കരിക്കാനും ബന്ധുക്കൾ തയ്യാറാകാത്ത സാഹചര്യത്തിൽ അതിനുള്ള ഉത്തരവാദിത്വം 1994 -ലെ കേരള പഞ്ചായത്ത് ആക്ട് പ്രകാരവും മുൻസിപ്പൽ ആക്ട് പ്രകാരവും ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥപന സെക്രെട്ടറിക്കാണ്.
കോവിഡ് രോഗികൾ മരിച്ചാൽ ആ വിവരം ആശുപത്രി അധികൃതർ പോലീസ് സ്റ്റേഷനിലും തദ്ദേശ സ്വയം ഭരണ സ്ഥപന സെക്രെട്ടറിയെയും ബന്ധുക്കളെയും അറിയിക്കണം.
മൃതദേഹം ബന്ധുക്കൾ ഏറ്റു വാങ്ങാത്ത സാഹചര്യത്തിൽ ബന്ധപ്പെട്ട തദ്ദേശ തദ്ദേശ സ്വയം ഭരണ സ്ഥപന സെക്രെട്ടറി മോർച്ചറിയിൽ നിന്നും മൃതദേഹം ഏറ്റു വാങ്ങി സ്വയം ഭരണ സ്ഥാപനത്തിന്റെ പശ്ചാത്തലത്തിലുള്ള പൊതുശ്മശാനത്തിൽ സംസ്കരിക്കണം.സംസ്കാരം നടത്തുന്നവർക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ മെഡിക്കൽ ഓഫീസർമാർ ഉറപ്പ് വരുത്തണം.
Comments