കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. സ്വർണം കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ പിടികൂടിയിട്ടുണ്ട്.
ഇവരിൽ നിന്ന് ഒന്നേകാൽ കിലോ സ്വർണമാണ് പിടിച്ചെടുത്തത്. പെരിന്തൽമണ്ണ സ്വദേശി അബ്ദുള്ള, മഞ്ചേരി സ്വദേശി യൂസുഫലി എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
ഇവരോടൊപ്പം വിദേശത്ത് നിന്നെത്തിയ ഇവരെ സ്വീകരിക്കാനെത്തിയ നാലു പേരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.