റോം: ജി-20 ഉച്ചകോടിക്കായി റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധി പ്രതിമ സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. റോമിലെ ഇന്ത്യൻ സമൂഹവുമായും അദ്ദേഹം സംവദിച്ചു.
‘ലോകത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ആദർശങ്ങളുള്ള മഹാത്മാവായ ബാപ്പുവിനെ സ്മരിക്കുന്നു. ഇറ്റലിയിലെ റോമിലെ പിയാസ ഗാന്ധിയിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പാഞ്ജലി അർപ്പിച്ചു’- വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.
ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായി വ്യാഴാഴ്ചയാണ് നരേന്ദ്രമോദി റോമിലെത്തിയത്. അധികാരമേറ്റതിന് ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ റോം സന്ദർശനമാണ് ഇത്.
യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, റോമിലെ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയെൻ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രനേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഒക്ടോബർ 30ന് മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുമെന്നും ഔദ്യോഗിക വക്താക്കൾ അറിയിച്ചിട്ടുണ്ട്. മാർപാപ്പയുടെ ലൈബ്രറി ഹാളിലായിയിരിക്കും കൂടിക്കാഴ്ച.
Remembering Bapu – the Mahatma whose ideals continue to inspire the world!
PM @narendramodi offered floral tribute to Mahatma Gandhi’s bust at Piazza Gandhi in Rome, Italy. pic.twitter.com/g0ln4STjg9
— Arindam Bagchi (@MEAIndia) October 29, 2021
https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1454033021510696964&lang=en&origin=https%3A%2F%2Fads.colombiaonline.com%2Fexpresso%2Fselfservice%2Fp%2Fc1e%2Fcontent%2Fcreatearticle.htm%3Fstage%3D1%26cld%3D2%23&sessionId=965aa8d0cd86e512a0a1e8cd59553216ee88f0e7&theme=light&widgetsVersion=f001879%3A1634581029404&width=550px
============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
Comments