ന്യൂഡല്‍ഹി: ആദായനികുതി വകുപ്പിന്റെ ഇ ഫയലിങ് പോര്‍ട്ടിലിന്റെ തകരാറ് അടുത്ത മാസം 15നകം പരിഹരിക്കാന്‍ ഇന്‍ഫോസിസിന് അന്ത്യശാസനം. സെപ്റ്റംബര്‍ 15ന് അകം എല്ലാ തകരാറും പരിഹരിക്കണമെന്ന് ധനമന്ത്രാലയത്തില്‍ ഹാജരായ ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖിനോട് ധനമന്ത്രി ആവശ്യപ്പെട്ടു.
തുടർച്ചയായ സാങ്കേതിക തകരാറില്‍ നിർമല സീതാരാമന് കടുത്ത അതൃപ്തി അറിയിച്ചു. പോര്‍ട്ടലിന്റെ കാര്യത്തില്‍ ഇന്‍ഫോസിസ് പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും ധനമന്ത്രി പറഞ്ഞു.
750 പേര് പ്രോജക്ടിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ഫോസിസ് സിഇഒ പ്രവീണ്‍ റാവു പ്രോജക്ടിന്റെ മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും സലീല്‍ പരേഖ് ധനമന്ത്രിയെ അറിയിച്ചു.
സാങ്കേതിക പ്രശ്നം തുടരുന്ന സാഹചര്യത്തില്‍ സിഇഒയോട് നേരിട്ടെത്തി വിശദീകരിക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. രണ്ടര മാസമായിട്ടും തകരാറ് പരിഹരിക്കാന്‍ പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്ത ഇന്‍ഫോസിസിന് കഴിഞ്ഞിട്ടില്ല. റിട്ടേണുകള്‍ പ്രൊസസ് ചെയ്യുന്ന സമയം കുറയ്ക്കുന്നതിനും റീ ഫണ്ട് വേഗത്തില്‍ നല്കുന്നതിനുമാണ് പുതുതലമുറ ഫയലിങ് സംവിധാനം തയ്യാറാക്കാന്‍ 2019ല്‍ ധനമന്ത്രാലയം ഇന്‍ഫോസിസുമായി കരാറിലെത്തിയത്.
Comments