ന്യൂയോർക്ക്: വിമാനത്തിൽ കൗമാരക്കാരിക്കു മുന്നിൽ സ്വയംഭോഗം ചെയ്യുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തെന്ന പരാതിയില്‍ ഇന്ത്യൻ വംശജനായ ഡോക്ടർ അറസ്റ്റിൽ. മസാച്യുസെറ്റ്സിലെ കാംബ്രിജിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ ഡോ. സുദിപ്ത മൊഹന്തി(33)ക്കെതിരെയാണ് കേസ്. കഴിഞ്ഞ വർഷം നടന്ന സംഭവത്തിലാണു നടപടി.
കഴിഞ്ഞ വര്‍ഷം ഹൊണോലുലുവില്‍ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തില്‍ തന്റെ അടുത്തിരുന്ന 14 വയസ്സുള്ള പെണ്‍കുട്ടിക്ക് മുന്നിലാണ് ഇയാള്‍ സ്വയംഭോഗം ചെയ്യുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്തത്. 2022 മെയ് മാസത്തിലായിരുന്നു സംഭവം. മൊഹന്തിക്കെതിരെ പൊലീസ് സമര്‍പ്പിച്ച തെളിവുകള്‍ മുഖവിലയ്ക്കെടുത്താണ് ഇയാള്‍ കുറ്റക്കാരനാണെന്ന് പ്രോസിക്യൂഷൻ കണ്ടെത്തിയത്.
പെൺകുട്ടി തന്നെയാണ് സുദിപ്തയ്ക്കെതിരെ ബോസ്റ്റൺ ഫെഡറൽ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. വിമാനത്തിൽ അഞ്ചു മണിക്കൂറോളം ഇയാൾ ഇത്തരത്തിൽ അശ്ലീലപ്രകടനം നടത്തിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഇടയ്ക്കു മറച്ചുപിടിച്ചിരുന്ന പുതപ്പ് മാറിയപ്പോൾ പാന്റ്സിലെ സിപ്പ് അഴിച്ച് ജനനേന്ദ്രിയം പുറത്തിട്ട നിലയിലായിരുന്നു. ഇതിൽ അസ്വസ്ഥത തോന്നി മറ്റൊരു സീറ്റിലേക്കു മാറിയിരുന്നുവെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു.
ബോസ്റ്റണില്‍ എത്തിയ ശേഷം, പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് അവളുടെ കുടുംബാംഗങ്ങളെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രത്യേക വിമാന അധികാരപരിധിയിലായിരിക്കുമ്ബോള് അശ്ലീലവും അസഭ്യവും അശ്ലീലവുമായ പ്രവൃത്തികള്‍ക്ക് 90 ദിവസം വരെ തടവും 5,000 ഡോളര്‍ വരെ പിഴയും ലഭിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം