ബോളിവുഡ് താരം ദീപിക പദുകോൺ ആശുപത്രിയിൽ. ഹൃദയമിടിപ്പ് കൂടിയതിനെ തുടര്‍ന്ന് ആണ് ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൈദരാബാദിൽ നടക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിനിടെയായിരുന്നു ദീപികയുടെ ഹൃദയമിടിപ്പ് കൂടിയത്. ഉടൻ തന്നെ ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയ്ക്ക് ശേഷം ഹൃദയമിടിപ്പ് സാവധാനമായതോടെ ദീപികയെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.
പ്രൊജക്റ്റ് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ദീപിക ഹൈദരാബാദിലുണ്ട്. ചിത്രത്തിൽ ദീപികയ്ക്കൊപ്പം പ്രഭാസും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അമിതാഭ് ബച്ചനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാരൂഖ് ഖാന്റെ പത്താൻ ആണ് ദീപികയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.