തിരുവനന്തപുരം: കടം വാങ്ങിയ പണം തിരികെ നൽകാത്തതിന്റെ പേരിൽ പോത്തൻകോട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു . പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി നസീമിനെയാണ് തട്ടിക്കൊണ്ട് പോയി ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിത്തൂക്കിയെന്നും നസീം പറയുന്നു. സംഭവത്തിൽ മൂന്ന് പേർ പോത്തൻകോട് പോലീസ് കസ്റ്റഡിയിലാണ്.
ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോട് കൂടി ഓട്ടോയിലെത്തിയ നാലംഗ സംഘം നസീമിനെ കടയിൽ നിന്നും തട്ടിക്കൊണ്ട് പോയത്. ഓട്ടോയിൽ എത്തിയ സംഘം നസീമിനെ മർദ്ദിച്ച് ബലമായി ഓട്ടോയിൽ കയറ്റി വട്ടപ്പാറ കുറ്റിയാണിയിലുള്ള ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സമീപത്തെ പൊട്ടക്കിണറ്റിൽ നസീമിനെ തലകീഴായി കെട്ടി തൂക്കിയിടുകയും ചെയ്തു. ഇവിടെ നിന്ന് രക്ഷപ്പെട്ട നസീം ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് . സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്.
Comments