കൊച്ചി: മോൻസൻ മാവുങ്കലിനെതിരെ ക്രൈം ബ്രാഞ്ച് എറണാകുളം പോക്സോ കോടതിയിൽ ഇന്ന് കുറ്റപത്രം സമർപ്പിച്ചതോടെ മോൻസന് പുറംലോകം കാണാനുള്ള സാധ്യത മങ്ങുന്നു. കോളിളക്കം സൃഷ്ടിച്ച കേസിൽ അമ്പത്തെട്ടാമത്തെ ദിവസമാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ഈ കേസിലെ ഇരയായ പെൺകുട്ടിയെ തന്നെ പ്രായപൂർത്തിയായതിനുശേഷം പീഡിപ്പിച്ചതിന് ഒരു കേസും മോൻസനെതിരെ നിലവിൽ അന്വേഷണത്തിൽ ഉണ്ട്. ഏകദേശം പതിനൊന്നോളം കേസുകളാണ് നിലവിൽ മോൻസനെതിരെ അന്വേഷണത്തിൽ ഇരിക്കുന്നത്.
പോക്സോ കേസുകളിൽ അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തീകരിക്കുകയും ചെയ്യണമെന്നാണ് നിയമം. അതുകൊണ്ടു തന്നെ എത്രയും പെട്ടെന്ന് മോൻസനെതിരെ വിചാരണ തുടങ്ങാനാണ് സാധ്യത.
ഇതേ പെൺകുട്ടിയെ തന്നെ പീഡിപ്പിച്ചതിന് മോൻസന്റെ മേക്കപ്മാൻ ആയ ജോഷിക്കെതിരെ മറ്റൊരു കേസും നിലവിലുണ്ട്. ആ കേസും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.
Comments