ഭോപ്പാല്‍: മധ്യപ്രദേശില്‍ ആറു പേരില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എവൈ.4 സ്ഥിരീകരിച്ചു(new coronavirus variant AY.4). ആദ്യമായാണ് സംസ്ഥാനത്ത് കോവിഡിന്റെ ഈ വകഭേദം കണ്ടെത്തുന്നതെന്ന് മധ്യപ്രദേശ് ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ബി.എസ്. സത്യ പറഞ്ഞു. ആറ് പേരും വാക്സിനേഷന് പൂര്‍ത്തീകരിച്ചിരുന്നെന്നും നിലവില്‍ ചികിത്സ നേടി സുഖം പ്രാപിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹി ആസ്ഥാനമായുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്ട്രോളില് നടത്തിയ പരിശോധനയിലാണ് ഇവരില്‍ പുതിയ വകഭേദം കണ്ടെത്തിയത്. സെപ്റ്റംബറിലാണ് ഇവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണി കണ്ടെത്താനുള്ള പരിശോധനയ്ക്കയച്ചതെന്നും അദ്ദേഹം പറഞ്ഞു.
എവൈ.4 എന്ന പുതിയ വകഭേദം സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് മൂലം ഉണ്ടാകുന്ന രോഗത്തിന്റെ തീവ്രത സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നും ഇന്‍ഡോറിലെ മഹാത്മഗാന്ധി മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി മേധാവി ഡോ. അനിത മുത്ത പറഞ്ഞു.
ഇൻഡോർ ജില്ലയിൽ ഇതുവരെ 1,53,202 കോവിഡ്-19 കേസുകൾ കണ്ടെത്തി. ഇവരിൽ 1,391 പേർ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. കൊവിഡ്-19 മഹാമാരി രൂക്ഷമായപ്പോൾ ഇൻഡോർ ജില്ലയെയാണ് മധ്യപ്രദേശിൽ ഏറ്റവും കൂടുതൽ ബാധിച്ചത്. എന്നിരുന്നാലും, വാക്സിനേഷന്റെ ദ്രുതഗതിയിലുള്ള വേഗത കാരണം, വൈകി കണ്ടെത്തിയ പുതിയ അണുബാധകളുടെ എണ്ണം ക്രമാതീതമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
Comments