തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകൾ തിങ്കളാഴ്ച പൂർണമായും തുറക്കുന്നു. ഒന്ന്, രണ്ട് വർഷ ഡിഗ്രി ക്ലാസുകൾ, പിജി ഒന്നാം വർഷ ക്ലാസ് എന്നിവയാണ് തുടങ്ങുക. 18 ന് ആരംഭിക്കേണ്ടിയിരുന്ന ക്ലാസുകൾ മഴക്കെടുതിയെ തുടർന്ന് നീട്ടി വയ്ക്കുകയായിരുന്നു.
ഡിഗ്രി, പിജി അവസാനവർഷ ക്ലാസുകൾ നേരത്തെ ആരംഭിച്ചിരുന്നു. കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയാണ് കോളജ് തുറക്കൽ. ഓൺലൈൻ – ഓഫ്ലൈൻ ക്ലാസുകൾ ഒരുമിച്ചാണ് മുന്നോട്ടു പോവുക. കോളജുകളിൽ തുടക്കത്തിൽ അറ്റൻഡൻസ് നിർബന്ധമാക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു നേരത്തെ പറഞ്ഞിരുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. മാസ്ക്, ശാരീരിക അകലം, സാനിറ്റൈസർ അടക്കം കോവിഡ് പ്രോട്ടോക്കോൾ നിർബന്ധം
2. രോഗ ലക്ഷണങ്ങളുള്ളവർ കോളജിൽ പോകരുത്
3.ആർക്കെങ്കിലും കോവിഡ് ബാധിച്ചാൽ സമ്പർക്കത്തിലുള്ളവർക്ക് ക്വാറന്റൈൻ
4.കോവിഡ് സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ക്വാറന്റൈൻ കർശനമായി പാലിക്കണം
5.ഹോസ്റ്റലുകളിൽ ബയോബബിൾ സംവിധാനം കർശനം
6.പേന, പെന്‍സില്‍, പുസ്തകങ്ങള്‍, കുടിവെള്ളം, ഭക്ഷണ പദാർഥങ്ങള്‍ എന്നിവ പരസ്പരം കൈമാറാന്‍ പാടില്ല
7.കൂട്ടംകൂടുന്നതിനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്ക്
============================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube https://youtube.com/c/Anweshanamlive
Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
Comments