കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് എറണാകുളം ജില്ലയിൽ ആരും പട്ടിണി കിടക്കരുതെന്ന് ലക്ഷ്യത്തോടെ സിനിമ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ കോവിഡ് കിച്ചൺ ആരംഭിച്ചിരുന്നു.
താരങ്ങൾ ഉൾപ്പെടെ നിരവധി പേർ പദ്ധതിക്ക് പിന്തുണയുമായി എത്തി.കേരളത്തിൽ വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീണ്ടും കോവിഡ് കിച്ചൺ ആരംഭിക്കുകയാണ് ബാദുഷ.
മോശം സാഹചര്യമായതിനാൽ പഴയത് പോലെ വിപുലമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. നാളെ വൈകിട്ട് മുതൽ കോവിഡ് കിച്ചൺ പ്രവർത്തനം ആരംഭിക്കുമെന്ന് ബാദുഷ ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പ് ഇങ്ങനെ-
പ്രിയരേ,
കോവിഡിൻ്റെ ഭീകരമായ ഘട്ടത്തിൽ എറണാകുളം ജില്ലയിൽ “ആരും പട്ടിണി കിടക്കരുത്” എന്ന ഉദ്ദേശത്തിൽ ഒരു *കോവിഡ് കിച്ചൺ* കൂട്ടായ്മ ഉണ്ടായിരുന്നു. അത് ഒരു വൻ വിജയമായി മുമ്പോട്ട് പോകുകയുണ്ടായി. പക്ഷേ ഇന്നത്തെ നമ്മുടെ സാഹചര്യം എല്ലാം മോശമായ രീതിയിലാണ് പോയി കൊണ്ടിരിക്കുന്നത്. അതു കൊണ്ട് പഴയ പോലെ വിപുലീകരിച്ചുള്ള പരിപാടി സാധ്യമല്ല, ആകയാൽ നാളെ വൈകീട്ട് മുതൽ *കോവിഡ് കിച്ചൺ* വീണ്ടും പ്രവർത്തനം തുടങ്ങുകയാണ്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് വളരെ ലഘുവായ രീതിയിൽ പറ്റാവുന്നത്ര പാവങ്ങളുടെ വിശപ്പ് മാറ്റുക എന്ന ഉദ്ദേശത്തിൽ തുടങ്ങുന്ന കോവിഡ് കിച്ചണിന് എല്ലാവരുടേയും പ്രാർത്ഥനയും സഹകരണവും ഉണ്ടാവണം….
എന്ന്,
നിങ്ങളുടെ സ്വന്തം
*ബാദുഷ*
Comments