യാംഗോന്‍: രാജ്യത്തെ സായുധ സേന അട്ടിമറി നടത്തി തടവിലാക്കിയ മ്യാന്മര് നേതാവ് ഓങ് സാങ് സൂചിയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 15 വരെ സൂചിയെ കസ്റ്റഡിയില്‍ വെക്കാനാണ് പട്ടാള നേതൃത്വത്തിെന്റ തീരുമാനമെന്നും നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) വക്താവ് കെയ് ടോ തെന്റ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചു.
സൂചിക്കൊപ്പം പ്രസിഡന്റ് വിന്നും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും തടവിലാക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ദുരന്ത നിവാരണ നിയമപ്രകാരം പ്രസിഡന്റിനെയും കസ്റ്റഡിയില്‍ വിട്ടിട്ടുണ്ടെന്ന് കെയ് ടോ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ചാണ് തിങ്കളാഴ്ച സൈന്യം അധികാരം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പില്‍ സൂചി വിജയമുറപ്പിച്ചതിന് പിന്നാലെയായിരുന്നു പട്ടാള നീക്കം. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സൂചിയുടെ പാര്‍ട്ടി വിജയിച്ചിരുന്നു. 83 ശതമാനം സീറ്റുകള്‍ നേടിയ വിജയം പട്ടാളം അംഗീകരിച്ചിരുന്നില്ല.
എന്നാല്‍, പട്ടാളത്തിെന്റ നിര്‍ദേശം മറികടന്ന് പാര്‍ലമെന്റ് സമ്മേളനം ചേരാനിരിക്കെ അട്ടിമറിയിലൂടെ വീണ്ടും സൂചിയെ തടങ്കലിലാക്കുകയായിരുന്നു.
Comments