ഷോർട്ട് ഫിലിമുകളിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് അമേയ. നല്ലൊരു മോഡൽ കൂടിയായ താരം സോഷ്യൽ മീഡിയകളിൽ സജീവമാണ്. കൂടാതെ താരത്തിന്റെ സ്പെഷ്യൽ ക്യാപ്ഷനും ആരാധകർ ഏറെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആകുന്നത് അമേയയുടെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.
കോവിഡിന് എതിരെ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവർക്ക് എതിരെയാണ് പോസ്റ്റ്. ജോജി എന്ന ചിത്രത്തിലെ ഡയലോഗ് കടം എടുത്താണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
കോവിഡിനെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരുണ്ട്…വ്യാജ മരുന്നുകളും പണംതട്ടിപ്പും നടത്തുന്നവരുണ്ട്…അവരെ ഇനി കായികപരമായും നിയമപരമായും നേരിടും.അതിനി ഇൻസ്റ്റാഗ്രാമിൽ ഇൻബോക്സ് വരുന്നവർ ആയാലും ..വാട്സാപ്പിൽ ഫോർവേഡിൽ എത്തുന്നവർ ആയാലും.
Comments