യമൻ: ഹൂതികൾക്കെതിരെ വീണ്ടും സഖ്യസേന
Top News

യമൻ: ഹൂതികൾക്കെതിരെ വീണ്ടും സഖ്യസേന

കഴിഞ്ഞ ദിവസത്തിൽ മാത്രമായി സനയിലും പരിസര പ്രദേശങ്ങളിലും സൗദിസഖ്യം 40 ലധികം വ്യോമാക്രമണങ്ങൾ നടത്തിയെന്നാണ് അൽ - ജസീറ റിപ്പോർട്ട്.

By News Desk

Published on :

ആഭ്യന്തര യുദ്ധത്തിൽ തകർന്നടിഞ്ഞ യമനിൽ സൗദി നേതൃത്വത്തിലുള്ള സഖ്യ സേനയുടെ വ്യോമാക്രമണം ശക്തിപ്പെട്ടതായ് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നു. വിമത ഹൂതി സഖ്യത്തിൻ്റെ നിയന്ത്രണത്തിലുള്ള യമൻ തലസ്ഥാനമായ സനയടക്കമുള്ള മേഖലയാണ് സൗദി സഖ്യത്തിൻ്റെ തുടർച്ചയായ വ്യോമാക്രമണം. കഴിഞ്ഞ ദിവസത്തിൽ മാത്രമായി സനയിലും പരിസര പ്രദേശങ്ങളിലും സൗദിസഖ്യം 40 ലധികം വ്യോമാക്രമണങ്ങൾ നടത്തിയെന്നാണ് അൽ - ജസീറ റിപ്പോർട്ട്.

സൗദി സഖ്യസേന യുദ്ധവിമാനങ്ങളുടെ ആക്രമണങ്ങളിൽ സിവിലിയന്മാർക്ക് പരിക്കേറ്റു. വൻ നാശനഷ്ടങ്ങളുണ്ടായി - ഹൂതി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഹൂതി വിമത നേതാക്കളെ ലക്ഷ്യം വച്ചാണ് വ്യോമാക്രമണങ്ങളെന്നും റിപ്പോർട്ട് പറയുന്നു.

സദ് പ്രവിശ്യയിൽ പ്രായമായ സ്ത്രീയും കുട്ടിയും കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജലായ് ഒന്ന് രാത്രിയിൽ നടത്തിയ തുടർച്ചയായ വ്യോമാക്രമണങ്ങളിൽ സന അന്താരാഷ്ട്ര വിമാനത്താവളത്തെയും ബാധിച്ചതായി പ്രദേശവാസികൾ പറഞ്ഞു.

ആഴ്ച്ചകൾക്ക് മുമ്പ് ഹൂതി അധിനിവേശ തലസ്ഥാനമായ സനയിൽ നിന്നുൾപ്പെടെ ഹൂതികൾ സൗദിക്കെതിരെ ഡ്രോൺ - മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിനുള്ള കടുത്ത തിരിച്ചടിയായാണിപ്പോൾ നടന്നതെന്ന് സൗദിസഖ്യ വക്താവ് അൽ മാലിഖി റിയാദിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കൊറോണ വൈറസ് പകർച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഏകപക്ഷീയമായ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഇനിയത് തുടരണ്ടേതില്ലെന്ന് സഖ്യസേന തീരുമാനിച്ചതായും അൽ മാലിഖി പറഞ്ഞു.

Anweshanam
www.anweshanam.com