ലോകത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രി ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു

സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്റര്‍ എന്ന് പേര് നല്‍കിയിരിക്കുന്ന ആശുപത്രിയില്‍ 10,000 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രി ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്റര്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബജാജ് ഉദ്ഘാടനം ചെയ്തു. സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്റര്‍ എന്ന് പേര് നല്‍കിയിരിക്കുന്ന ആശുപത്രിയില്‍ 10,000 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഹോം ഐസൊലേഷന്‍ സൗകര്യമില്ലാത്തവരേയും ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികളെയും ചികിത്സിക്കാനായാണ് ചത്താര്‍പുരില്‍ കെയര്‍ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.

1700 അടി നീളവും 700 അടി വീതിയുമാണ് ഈ കെട്ടിടത്തിനുള്ളത്. സൗത്ത് ഡല്‍ഹി ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനായിരിക്കും ആശുപത്രിയുടെ പ്രവര്‍ത്തന ചുമതല.

Related Stories

Anweshanam
www.anweshanam.com