കോവിഡ്: ലോകത്ത് ഇതുവരെ ഒരു കോടി ഇരുപത്തിയാറ് ലക്ഷത്തിലേറെ രോഗികൾ; മരണം ആറ് ലക്ഷത്തിലേക്ക്
Top News

കോവിഡ്: ലോകത്ത് ഇതുവരെ ഒരു കോടി ഇരുപത്തിയാറ് ലക്ഷത്തിലേറെ രോഗികൾ; മരണം ആറ് ലക്ഷത്തിലേക്ക്

അമേരിക്ക, ബ്രസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് നിലവിൽ പിടിമുറുക്കിയിരിക്കുന്നത്

By News Desk

Published on :

ന്യൂയോർക്ക്: ലോകത്ത് കോവിഡ് വ്യാപനം പിടിവിടാതെ കുതിക്കുകയാണ്. രോഗികളുടെ എണ്ണം ഒരു കോടി ഇരുപത്തിയാറ് ലക്ഷം കടന്നു. രണ്ട് ലക്ഷത്തി മുപ്പത്തിനായിരത്തിലേറെ പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്. 1,26, 25,150 പേർക്കാണ് ഇതുവരെ കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചത്.‌ അമേരിക്ക, ബ്രസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് നിലവിൽ പിടിമുറുക്കിയിരിക്കുന്നത്.

രോഗ വ്യാപനം വര്ധിക്കുന്നതിനോടൊപ്പം തന്നെ മരണങ്ങളും അതിവേഗം കുതിച്ചുയരുകയാണ്. ഇന്നലെ മാത്രം 5,357 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ലോകത്താകെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 5,62,769 ആയി. ലോകത്തുടനീളം 73,19,442 പേര്‍ ഇതുവരെ രോഗമുക്തരായി. 47,32,834 പേരാണ് നിലവില്‍ വിവിധ രാജ്യങ്ങളിലായി ചികിത്സയിലുള്ളത്. ചികില്‍സയിലുള്ളവരില്‍ 58,898 പേര്‍ അതീവ ​ഗുരുതരാവസ്ഥയിലാണ്.

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് രോഗികളുടെ എ​ണ്ണം 33 ല​ക്ഷ​ത്തി​ലേ​ക്ക് കുതിക്കുകയാണ്. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഇതുവരെ 32,91,387 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 71,368 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് പു​തി​യ​താ​യി കോ​വി​ഡ് ബാ​ധി​ച്ച​ത് . 14,54,924 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത് .

ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1300 ഓളം പേര്‍ മരിച്ചു. 45000 ത്തിലേറേ പേര്‍ക്ക് കോവിഡ് പിടിപെട്ടു. ഇതോടെ ആകെ മരണം 70,000 കടന്നു. രോഗബാധിതരുടെ എണ്ണം 18 ലക്ഷവും പിന്നിട്ടു. ബ്രസീലില്‍ ആകെ രോ​ഗബാധിതരുടെ എണ്ണം 18, 04,338 ആയി.

രോഗികളുടെ എണ്ണത്തില്‍ മൂന്നാമതുള്ള ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. സൗത്ത് ആഫ്രിക്കയില്‍ 12,000ത്തിലേറെ പുതിയ രോഗികളുണ്ട്. ആകെ രോഗബാധിതര്‍ രണ്ടര ലക്ഷം കടന്നു. റഷ്യയില്‍ രോഗികള്‍ 7.10 ലക്ഷം പിന്നിട്ടു. പെറുവില്‍ രോഗബാധിതര്‍ 3,19,646 ആയി വര്‍ധിച്ചു.

മെക്സിക്കോയിൽ പുതുതായി 6,891പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോ​ഗികളിടെ എണ്ണം 2, 89,174 ആയി. 665 പേരാണ് പുതുതായി മരിച്ചത്. ഇതോടെ ആകെ മരണം 34,191ആയി ഉയര്‍ന്നു.

Anweshanam
www.anweshanam.com