ആലപ്പുഴയിൽ മരിച്ച നവദമ്പതികളിൽ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
Top News

ആലപ്പുഴയിൽ മരിച്ച നവദമ്പതികളിൽ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

ചൊവ്വാഴ്ചയാണ് ചെന്നിത്തല തൃപ്പെരുന്തുറ കമ്യൂണിറ്റി ഹാളിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പന്തളം കുരമ്പാല ഉനംകോട്ടു വിളയിൽ ജിതിൻ(30), വെട്ടിയാർ തുളസി ഭവനിൽ ദേവികദാസ്(20) എന്നിവരെ മരിച്ച നിലയിൽ കണ്ടത്.

By News Desk

Published on :

ആലപ്പുഴ: ചെന്നിത്തലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവദമ്പതികളിൽ ഭാര്യക്ക് കൊവിഡ്. മരണ ശേഷം നടത്തിയ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആയി. ഇൻക്വസ്റ്റ് നടത്തിയ മാന്നാർ പൊലീസിനോടും മറ്റ് ഉദ്യോഗസ്ഥരോടും ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെന്നിത്തല തൃപ്പെരുന്തുറ കമ്യൂണിറ്റി ഹാളിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പന്തളം കുരമ്പാല ഉനംകോട്ടു വിളയിൽ ജിതിൻ(30), വെട്ടിയാർ തുളസി ഭവനിൽ ദേവികദാസ്(20) എന്നിവരെ മരിച്ച നിലയിൽ കണ്ടത്. കഴുത്തിൽ മുറിവേറ്റ ദേവികയെ കട്ടിലിലും ജിതിനെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്. പെയിന്റിങ് തൊഴിലാളിയായ ജിതിനെ ഫോൺ വിളിച്ചു കിട്ടാത്തതിനെ തുടർന്ന് കരാറുകാരൻ അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.

ജിതിൻ രാവിലെ ജോലിക്കെത്താതിരുന്നതിനാൽ ഇയാളെ അന്വേഷിച്ചെത്തിയ കരാറുകാരനാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. ജിതിൻ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലും, ദേവിക കട്ടിലിലുമാണ് മരിച്ചുകിടന്നത്. ദേവികയുടെ കഴുത്തിൽ കാണപ്പെട്ട മുറിവാണ് പൊലീസിൽ സംശയം ജനിപ്പിക്കുന്നത്. വീടിൻറെ വാതിൽ തുറന്നു കിടന്നതും ദുരൂഹത വർധിപ്പിക്കുന്നു.

ജിതിന്റെ ആത്മഹത്യ കുറിപ്പ് മുറിയിൽ നിന്ന് പൊലീസിന് കിട്ടിയിരുന്നു. സാമ്പത്തിക പ്രയാസങ്ങൾ മൂലം ജീവനോടുക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്. ഭാര്യയെ സഹായിക്കണമെന്നും കത്തിലുണ്ട്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത മാന്നാർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം കേസിൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലായിരുന്നു പൊലീസ് ഇതിനിടെയാണ് യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ പോസ്റ്റ്മോർട്ടം അനിശ്ചിതത്വത്തിലായിട്ടുണ്ട്. കഴിഞ്ഞ മാർച്ച് മുതലാണ് ജിതിനും ദേവികയും ചെന്നിത്തലയിലെ വാടകവീട്ടിൽ താമസം തുടങ്ങിയത്.

Anweshanam
www.anweshanam.com