കോവിഡ്; രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കുന്നത് ഡബ്ല്യു.എച്ച്.ഒ. നിര്‍ത്തി
Top News

കോവിഡ്; രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കുന്നത് ഡബ്ല്യു.എച്ച്.ഒ. നിര്‍ത്തി

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് മരുന്നുകള്‍ നല്‍കിയിട്ടും മരണസംഖ്യ കുറയാത്തതാണ് തീരുമാനത്തിന്‌ പിന്നിലെന്ന് സംഘടന അറിയിച്ചു

By News Desk

Published on :

ജനീവ: മലമ്പനിക്കുള്ള മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിനും എച്ച്.ഐ.വി. മരുന്നുകളായ ലോപിനാവിര്‍, റിട്ടൊനാവിര്‍ സംയുക്തവും ഇനിമുതല്‍ രോഗികള്‍ക്ക് നല്‍കില്ലെന്ന് ഡബ്ല്യു.എച്ച്.ഒ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ഈ മരുന്നുകള്‍ നല്‍കിയിട്ടും മരണസംഖ്യ കുറയാത്തതാണ് തീരുമാനത്തിനുപിന്നിലെന്ന് സംഘടന ശനിയാഴ്ച അറിയിച്ചിരുന്നു.

എന്നാല്‍ ഇവ ഉപയോഗിക്കുന്നത് സംബന്ധിച്ച് വിവിധ രാജ്യങ്ങളിലായി നടന്നുവരുന്ന പഠനങ്ങളെ തീരുമാനം ബാധിക്കില്ലെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.

Anweshanam
www.anweshanam.com