കോവിഡ് വായുവിലൂടെയും പകരാമെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് വൈറസ് ബാധ വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന.
കോവിഡ് വായുവിലൂടെയും പകരാമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വൈറസ് ബാധ വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന. രോഗം വായുവിലൂടെയും പകരാനുള്ള സാധ്യത തങ്ങള്‍ പരിഗണിക്കുന്നുവെന്നും ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ കോവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. വരും ദിവസങ്ങളില്‍ രോഗം വ്യാപിക്കുന്ന രീതിയെക്കുറിച്ച് ലോകാരോഗ്യ സംഘടന വ്യക്തമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് രോഗ ബാധയുള്ളയാള്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവകണികകളിലൂടെയാണു രോഗം പടരുന്നതെന്നായിരുന്നു നേരത്തെ ഡബ്ല്യുഎച്ച്ഒ അറിയിച്ചിരുന്നത്. എന്നാല്‍ രോഗം വായുവിലൂടെ പകരുമെന്നു ചൂണ്ടിക്കാട്ടി 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞന്മാര്‍ ഡബ്ല്യുഎച്ച്ഒയ്ക്ക് തുറന്ന കത്തയച്ചതിനെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടനയുടെ സ്ഥിരീകരണമുണ്ടായത്.

Related Stories

Anweshanam
www.anweshanam.com