കാണ്‍പൂര്‍ ഏറ്റുമുട്ടല്‍: അറസ്റ്റ് നീക്കം ഗുണ്ടാതലവന് ചോര്‍ത്തികൊടുത്തത് പൊലിസ് തന്നെ

വികാസ് ദുബെയെ അറസ്റ്റ് ചെയ്യാനുള്ള പൊലിസ് നീക്കം മുന്‍ക്കൂട്ടി അറിഞ്ഞിരുന്നുവെന്ന് ദുബെയുടെ കൂട്ടാളി ദയാശങ്കര്‍ അഗ്‌നി ഗോത്രി. അന്വേഷണം' കഴിഞ്ഞ ദിവസം ഇത് വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കാണ്‍പൂര്‍ ഏറ്റുമുട്ടല്‍:
അറസ്റ്റ് നീക്കം ഗുണ്ടാതലവന് ചോര്‍ത്തികൊടുത്തത് പൊലിസ് തന്നെ

കാണ്‍പൂര്‍: ഗുണ്ടാതലവന്‍ വികാസ് ദുബെയെ അറസ്റ്റ് ചെയ്യാനുള്ള പൊലിസ് നീക്കം മുന്‍ക്കൂട്ടി അറിഞ്ഞിരുന്നുവെന്ന് ദുബെയുടെ കൂട്ടാളി ദയാശങ്കര്‍ അഗ്‌നി ഗോത്രി പൊലിസിനോട് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ടുചെയ്തു. 'അന്വേഷണം' കഴിഞ്ഞ ദിവസം ഇത് വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മേഖലയിലെ പൊലിസ് സ്റ്റേഷനിലെ പൊലിസുക്കാരില്‍ നിന്നു തന്നെയാണ് അറസ്റ്റ് നീക്കവുമായി ബന്ധപ്പെട്ട വിവരങ്ങളറിഞ്ഞതെന്നാണ് ദയാശങ്കറിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസമാണ് കൊടും കുറ്റവാളിയെന്ന് റെക്കോര്‍ഡുള്ള വികാസ് ദുബെയുടെ കൂട്ടാളി ദയാശങ്കര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. പൊലിസില്‍ നിന്നു തന്നെ മുന്‍കൂട്ടി അറസ്റ്റ് നീക്കമറിഞ്ഞതിനെ തുടര്‍ന്ന് പൊലിസിനെ നേരിടാന്‍ സര്‍വ്വ സന്നഹാങ്ങളൊരുക്കുകയായിരുന്നു വികാസ് ക്രിമിനല്‍ സംഘം.

വെടിക്കോപ്പുകളടക്കം മാരകമായ ആയുധങ്ങളുപയോഗിച്ചാണ് അറസ്റ്റ് ചെയ്യാനെത്തിയ പൊലിസിനെ നേരിട്ടത്. പ്രതിക്ഷിക്കപ്പെടാതെയുള്ള ശക്തമായ ഏറ്റുമുട്ടലാണ് എട്ട് പൊലിസുക്കാരുടെ മരണത്തിന് കാരണമായത്.കൂട്ടാളിയുടെ വെളിപ്പെടുത്തലിലൂടെ ദുബെ ക്രിമിനല്‍ സംഘത്തിന് പൊലിസിനുള്ളില്‍ നിന്നുള്ള സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്ന ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമായ വിവരങ്ങള്‍ ശരിവയ്ക്കപ്പെട്ടിരിക്കുകയാണ്.

സ്റ്റേഷനില്‍ സമര്‍പ്പിക്കപ്പെട്ട വധശ്രമ പരാതിയുടെ അടിസ്ഥാനത്തില്‍ ദുബെയെ കസ്റ്റഡിയിലെടുക്കുവാന്‍ ചെന്ന ഡെപ്യുട്ടി സുപ്രണ്ടടക്കമുള്ള പൊലിസുക്കാര്‍ ജൂലായ് മൂന്നിനാണ് കൊല ചെയ്യപ്പെട്ടത്. വികാസ് ദുബെയുമായുള്ള ഏറ്റുമുട്ടലില്‍ ഏഴ് പൊലിസുകാര്‍ക്ക് പരിക്കേറ്റിരുന്നു. വികാസ് ദുബെയുടെ കൊട്ടാര സദൃശമായ വീട് യുപി പൊലിസ് ഇന്ന് (ജൂലായ് 04, ഉച്ചതിരിഞ്ഞ് ) ഇടിച്ചുനിരത്തിയിരുന്നു.

വികാസ് ദുബെ ഇപ്പോഴും ഒളിവിലാണ്. തന്റെ താവളത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന സിസിടിവി യുമായാണ് ഇയാള്‍ കടന്നുകളഞ്ഞത്. പൊലിസുമായുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ പൊലിസിന്റെ കൈകളിലെത്തുവാതിരിക്കുന്നതിനായാണിത്. ഈ കൊടും ക്രിമിനിലിനെ പിടിക്കൂടാന്‍ വല വിരിച്ചിട്ടുണ്ടെന്ന് ഉന്നത പൊലിസുദ്യോഗസ്ഥര്‍ പറഞ്ഞു.

യോഗി ആദ്യത്യ നാഥ് സര്‍ക്കാരിന്റെ യുപിയില്‍ പൊലിസ് - ക്രിമിനല്‍ - രാഷ്ട്രീയ അവിശുദ്ധ ബന്ധമെന്നത് പുതുമയുള്ളതല്ല. വികാസ് ക്രിമിനല്‍ സംഘം വധിച്ചത് സംസ്ഥാനത്ത് ഏറെ കോളിളക്കത്തിന് കാരണമായിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com