കാണ്‍പൂര്‍ ഏറ്റുമുട്ടല്‍; ഗുണ്ടാത്തലവന്‍ വികാസ് ദുബെ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ എട്ട് പോലീസുകാരെ വധിച്ച കേസിലെ മുഖ്യസൂത്രധാരന്‍ വികാസ് ദുബെ അറസ്റ്റില്‍.
കാണ്‍പൂര്‍ ഏറ്റുമുട്ടല്‍; ഗുണ്ടാത്തലവന്‍ വികാസ് ദുബെ അറസ്റ്റില്‍

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ എട്ട് പോലീസുകാരെ വധിച്ച കേസിലെ മുഖ്യസൂത്രധാരന്‍ വികാസ് ദുബെ അറസ്റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ വച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ ദുബെയുടെ അടുത്ത കൂട്ടാളി അടക്കം 3 പേര്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 10 പേര്‍ അറസ്റ്റിലായി. ബവുവ ദുബെയും പ്രഭാത് മിശ്രയുമാണ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പ്രഭാത് മിശ്രയെ പൊലീസ് വെടിവച്ചതെന്ന് യുപി എഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു.

പശ്ചിമ യുപിയിലെ ഇഠാവയില്‍ വെച്ച് നടന്ന് ഏറ്റുമുട്ടലിലാണ് ബവുവ ദുബെ കൊല്ലപ്പെട്ടത്. കാണ്‍പൂരില്‍ ഒരു റെയ്ഡിനിടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതിയാണ് വികാസ് ദുബെ. ഒരു ഡിഎസ്പി ഉള്‍പ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെയാണ് വെടിവച്ചു കൊന്നത്. വെടിവെയ്പ്പില്‍ ഗുണ്ടാസംഘത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com