വന്ദേ ഭാരത് മിഷന്‍; കുവൈത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നാളെ ആരംഭിക്കും
Top News

വന്ദേ ഭാരത് മിഷന്‍; കുവൈത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നാളെ ആരംഭിക്കും

ഇന്‍ഡിഗോ, ഗോ എയര്‍ വിമാനങ്ങളാണ് നാലാം ഘട്ടത്തില്‍ കുവൈത്തില്‍ നിന്നും സര്‍വീസ് നടത്തുന്നത്.

By News Desk

Published on :

കുവൈത്ത്: വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ കുവൈത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നാളെ ആരംഭിക്കും. ഇന്‍ഡിഗോ, ഗോ എയര്‍ വിമാനങ്ങളാണ് നാലാം ഘട്ടത്തില്‍ കുവൈത്തില്‍ നിന്നും സര്‍വീസ് നടത്തുന്നത്. 101 സര്‍വീസുകളാണ് കുവൈത്തില്‍ നിന്നുള്ളത്.

ആദ്യ ദിവസമായ നാളെ കുവൈത്തില്‍ നിന്നും അഞ്ചു സര്‍വീസുകളാണ് ഉള്ളത്. ജയ്പൂരിലേക്കു രണ്ടും അഹമ്മദാബാദ്, ബംഗളൂരു, ലക്‌നോ എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങളും ആണ് പറക്കുക. ഇന്‍ഡിഗോ വിമാനം 219 സര്‍വീസുകള്‍ നടത്തുമെന്ന് നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും 60 എണ്ണത്തിന് മാത്രമാണ് കുവൈത്ത് അനുമതി നല്‍കിയത്. ജൂലായ് പത്ത് മുതല്‍ 25 വരെ ആണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍.

Anweshanam
www.anweshanam.com