ഉത്ര വധക്കേസില്‍ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി കുറ്റമേറ്റ് പ്രതി സൂരജ്
Top News

ഉത്ര വധക്കേസില്‍ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി കുറ്റമേറ്റ് പ്രതി സൂരജ്

അടൂരിലെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് നാടകീയമായി സൂരജ് കുറ്റം സമ്മതിച്ചത്

By News Desk

Published on :

ആലപ്പുഴ: ഉത്ര വധക്കേസില്‍ പരസ്യമായി കുറ്റമേറ്റ് പ്രതി സൂരജ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉറക്കെ കരഞ്ഞുകൊണ്ടാണ് സൂരജ് കുറ്റമേറ്റ് പറഞ്ഞത്. അടൂരിലെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് നാടകീയമായി സൂരജ് കുറ്റം സമ്മതിച്ചത്.

ആരോപണം നിങ്ങളുടെ കുടുംബത്തിന് നേരെയാണ് നീളുന്നത്, എന്താണ് പറയാനുള്ളത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'ഞാനാണ് എല്ലാം ചെയ്തത്, വേറെ ആരുമല്ല. ഞാനാ ചെയ്തത്' - സൂരജ് കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തി. എന്താണ് ചെയ്യാനുള്ള കാരണം എന്ന ചോദ്യത്തിന് അങ്ങനെ ചെയ്തു എന്നു മാത്രമാണ് സൂരജ് പറഞ്ഞത്. എന്താണ് പ്രേരണ എന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ല എന്നുമായിരുന്നു മറുപടി

ഉത്ര മരിച്ച ശേഷം ആദ്യമായി വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ഞാന്‍ ചെയ്തിട്ടില്ല അച്ഛാ എന്ന് ഉറക്കെ കരഞ്ഞ സൂരജ് ആണ് ഇപ്പോൾ പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ പോലീസ് സാന്നിധ്യത്തിൽ കുറ്റസമ്മതം നടത്തിയത്.

Anweshanam
www.anweshanam.com