യുഎസ് മരുന്നുവിപണി: ഇന്ത്യന്‍ മരുന്നുകള്‍ പിന്‍വലിക്കുന്നു

ഇന്ത്യന്‍ മരുന്നുകമ്പനികളുടെ മരുന്നുകള്‍ അമേരിക്കന്‍ വിപണിയില്‍ തിരിച്ചുവിളിക്കുന്നു. ലുപിന്‍, മര്‍ക്‌സന്‍സ് , അലംബിക്, അരബിന്ദോഎന്നീ ഫാര്‍മ കമ്പനികളാണ് തങ്ങളുടെ മരുന്നുകള്‍ തിരിച്ചുവിളിക്കുന്നത്.
യുഎസ് മരുന്നുവിപണി: ഇന്ത്യന്‍ മരുന്നുകള്‍ പിന്‍വലിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ മരുന്നുകമ്പനികളുടെ മരുന്നുകള്‍ അമേരിക്കന്‍ വിപണിയില്‍ തിരിച്ചുവിളിക്കുന്നു. ലുപിന്‍, മര്‍ക്‌സന്‍സ് , അലംബിക്, അരബിന്ദോഎന്നീ ഫാര്‍മ കമ്പനികളാണ് തങ്ങളുടെ മരുന്നുകള്‍ തിരിച്ചുവിളിക്കുന്നത്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (യുഎസ്എഫ്ഡിഎ) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യുഎസ് വിപണിയില്‍ നിന്ന്മരുന്നുകള്‍ തിരിച്ചുവിളിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലുപിന്‍, മര്‍ക്‌സന്‍സ്

ഫാര്‍മ കമ്പനികള്‍ പ്രമേഹ മരുന്നുകള്‍ തിരിച്ചുവിളിക്കുമ്പോള്‍ അരബിന്ദോയും അലം മ്പിക്കുമാകട്ടെ മാനസികാര്യോഗ മരുന്നാണ് തിരിച്ചുവിളിക്കുന്നത്. 6450 കുപ്പി മെറ്റ്‌ഫോര്‍മിന്‍ ഗുളികളാണ് പിന്‍വലിക്കുന്നത്. പ്രമേഹ മരുന്നായ മെറ്റ്‌ഫോര്‍മിന്‍ ഹൈഡ്രോക്ലോറൈഡ് എക്‌സ്റ്റെന്‍ഡഡ്-റിലീസ് ടാബ്ലെറ്റുകളുടെ 11279 കുപ്പികള്‍ മാര്‍ക്സാന്‍സ് ഫാര്‍മ തിരിച്ചുവിളിക്കുന്നു.

ലൂപ്പിന്‍, മാര്‍ക്സാന്‍സ് കമ്പനികളുടെ പ്രമേഹ മരുന്നുകളില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ എന്‍ - നൈട്രോസോഡിമെത്തിലാമൈന്‍ (എന്‍ഡിഎംഎ) കണ്ടെത്തിയതായി യുഎസ് ഹെല്‍ത്ത് റെഗുലേറ്റര്‍ അഥോററ്റി അറിയിച്ചു. എന്‍ഡിഎംഎ മനുഷ്യ ശരിരത്തില്‍ കാന്‍സറിന് കാരണമായേക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

ഹൈദരാബാദ് ആസ്ഥാനമായുള്ള അരബിന്ദോ ഫാര്‍മ യുഎസ് മരുന്നുവിപണിയില്‍ 1440 കുപ്പി ക്ലോസാപൈന്‍ ഗുളികകള്‍ തിരിച്ചുവിളിക്കുന്നു. മാനസികാരോഗ്യത്തിനുള്ളതാണിത്. 100 മില്ലിഗ്രാം ക്ലോസാപൈന്‍ കുപ്പികളില്‍ 50 മില്ലിഗ്രാമെന്ന ഉപഭോക്തൃ പരാതിയിലാണ് ഈ മരുന്ന് പിന്‍വലിക്കപ്പെടുന്നത്.

ലേബലിലെ തെറ്റാണ് അലംമ്പിക് ഫാര്‍മയുടെ 19153 കുപ്പി അരിപിപ്രാസോള്‍ ഗുളികകള്‍ തിരിച്ചുവിളിക്കപ്പെടുന്നതിന് കാരണമായത്. സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നിവയ്ക്കുള്ള മരുന്നാണിത്. മരുന്നുകള്‍ സ്വമേധയാ തിരിച്ചുവിളിക്കപ്പെടുകയാണ്. അതിനാലിതിനെ ക്ലാസ് - II വിഭാഗത്തിലാണുള്‍പ്പെടുത്തിയിട്ടുള്ളത്. പ്രതികൂല ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാവുന്ന അല്ലെങ്കില്‍ ഗുരുതരമായ പ്രതികൂല ആരോഗ്യ പ്രത്യാഘാതങ്ങളുടെ സാധ്യത വിദൂരമായിരിക്കുന്ന സാഹചര്യത്തിലാണ് ക്ലാസ് II തിരിച്ചുവിളി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com