വികാസ് ദുബേയെ കാണാതെയായിട്ട് 36 മണിക്കൂര്‍, വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം
ഉത്തര്‍പ്രദേശ്‌ കൊടും കുറ്റവാളി വികാസ് ദുബേയുടെ വീട് തകര്‍ത്തു
വികാസ് ദുബേയെ കാണാതെയായിട്ട് 36 മണിക്കൂര്‍, വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം

കാൺപൂർ: എട്ട് പൊലിസുക്കാരെ വധിച്ച് ഒളിവിൽ പോയ കൊടും കുറ്റവാളി വികാസ്ദുബെയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50000 രൂപ പാരിതോഷകം പ്രഖ്യാപിച്ച് യുപി പൊലിസ്. 36 മണിക്കൂറായി ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ ദുബേയെ പോലീസ് തിരയുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച (ജൂലൈ 2) അര്‍ദ്ധരാത്രി ദുബേയെ പിടികൂടാന്‍ പോലീസ് നടത്തിയ ശ്രമത്തിനിടെ എട്ട് പോലീസ് ഉദ്യോഗസ്ഥരെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വാർത്തകൾ പ്രസിദ്ധികരിച്ചിരുന്നു.

ഇയാളുടെ ഒളിത്താവളം കണ്ടെത്തുന്നതിനായി 500ലധികം മൊബൈല്‍ ഫോണുകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്‌. അതേസമയം, ദുബേയെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം നല്‍കുമെന്ന് കാന്‍പൂര്‍ പോലീസ് അറിയിച്ചു.

പ്രതികാര നടപടികള്‍ ഒഴിവാക്കാന്‍ വിവരങ്ങള്‍ നല്‍കുന്നയാളെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പുറത്ത് വിടില്ലെന്നും പോലീസ് അറിയിച്ചു. ഒളിവില്‍ പോയ ദുബേയെ കണ്ടെത്താന്‍ 25 സംഘങ്ങളായാണ് പോലീസ് അന്വേഷണം നടത്തുന്നത്. വിവിധ ജില്ലകള്‍ തിരിച്ചാണ് തിരച്ചില്‍. ഉത്തര്‍പ്രദേശിന്‌ പുറത്തുള്ള ജില്ലകളിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചതായാണ് വിവരം.

ദുബേയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസുകാരുടെ വീടുകള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ സന്ദര്‍ശിച്ചിരുന്നു. ഓരോ കുടുംബത്തിനും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com