അവസാന വർഷ പരീക്ഷകൾ നടത്തണമെന്ന് യുജിസി
Top News

അവസാന വർഷ പരീക്ഷകൾ നടത്തണമെന്ന് യുജിസി

വിദ്യാർത്ഥികളുടെ സുരക്ഷ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് യൂ ണിവേഴ് സിറ്റി ഗ്രാൻ്റ് കമ്മീഷൻ.

By News Desk

Published on :

ന്യൂഡൽഹി: അവസാന വർഷ ബിരുദ - ബിരുദാനന്തര പരീക്ഷകൾ നടത്തേണ്ടത് ആവശ്യം. അതേസമയം വിദ്യാർത്ഥികളുടെ സുരക്ഷ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് യൂ ണിവേഴ് സിറ്റി ഗ്രാൻ്റ് കമ്മീഷൻ (യുജിസി) സെക്രട്ടറി പ്രൊഫ. രജനീഷ് ജയിൻ. ചില സംസ്ഥാനങ്ങൾ പരീക്ഷകൾ ഇപ്പോൾ നടത്തേണ്ടതില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ യൂണിവേഴ്സിറ്റി പരീക്ഷകൾ നടത്തുന്നത്തിൽ ഏകതയുണ്ട്. ഇതുപ്രകാരം മാർഗ്ഗരേഖ രൂപവൽകരിക്കപ്പെടേണ്ടതുണ്ട്.

യുജിസി മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് രാജ്യത്തെ യൂണിവേഴ്സിറ്റികൾ അവസാനവർഷ പരീക്ഷകൾ നടത്തണമെന്നും യുജിസി സെക്രട്ടറി പറഞ്ഞു. പരീക്ഷ നടത്തുമ്പോൾ വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തണം. ഇക്കാര്യത്തിൽ ഒരു തരത്തിലുമുള്ള വിട്ടു വിഴ്ചകളരുത്. പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ അത്തരം വിദ്യാർത്ഥികൾക്ക് പ്രത്യേകം പരീക്ഷ നടത്തണമെന്നും സെക്രട്ടറി നിർദ്ദേശിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു

Anweshanam
www.anweshanam.com