സത്യത്തെ വളച്ചൊടിക്കാനാകും തോല്‍പിക്കാനാകില്ല: പുറത്താക്കപ്പെട്ട നടപടിയിൽ പ്രതികരണവുമായി സച്ചിന്‍
Top News

സത്യത്തെ വളച്ചൊടിക്കാനാകും തോല്‍പിക്കാനാകില്ല: പുറത്താക്കപ്പെട്ട നടപടിയിൽ പ്രതികരണവുമായി സച്ചിന്‍

09 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അശോക് ഗെഹ്‍ലോട്ട്.

By News Desk

Published on :

ജയ്‌പൂർ: കോൺഗ്രസ്സുമായി തർക്കത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നടപടിയിൽ പ്രതികരണവുമായി രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. 'സത്യത്തെ വളച്ചൊടിക്കാനാകും തോല്‍പിക്കാനാകില്ലെന്ന്' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കോണ്‍ഗ്രസ് എന്നുളളത് സച്ചിന്‍ ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്ന് നീക്കി. സച്ചിന്‍ അഞ്ചുമണിക്ക് മാധ്യമങ്ങളെ കാണും. അതേസമയം, മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനില്‍ എത്തി ഗവര്‍ണറെ കണ്ടു. 109 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അശോക് ഗെഹ്‍ലോട്ട് അറിയിച്ചു.

പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയതിന് പിന്നാലെ, രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിപദത്തില്‍ നിന്ന് സച്ചിന്‍ പൈലറ്റിനെ നീക്കി. സച്ചിന് രാജസ്ഥാന്‍ പി.സി.സി. അധ്യക്ഷപദവിയും നഷ്ടമായി. സച്ചിന്‍ പൈലറ്റിനെ പിന്തുണച്ച രണ്ട് മന്ത്രിമാരെയും പാര്‍ട്ടി പുറത്താക്കി. ബിജെപിയുമായി ചേര്‍ന്ന് സച്ചിന്‍ ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഗോവിന്ദ് സിങ് ദോത്‍സാര പുതിയ പി.സി.സി. പ്രസിഡന്റാകും.

രാജസ്ഥാനില്‍ നേതൃമാറ്റ ആവശ്യവുമായി സച്ചിന്‍ പൈലറ്റ് രംഗത്തെത്തി്യിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അശോക് ഗെഹ്‍ലോട്ടിനെ മാറ്റിയാല്‍ മാത്രം ഒത്തുതീര്‍പ്പെന്ന വ്യവസ്ഥ സച്ചിന്‍ പാര്‍ട്ടിക്ക് മുന്നില്‍ വച്ചു. എന്നാല്‍ ആവശ്യം തള്ളിയ ഹൈക്കമാന്‍റ് സച്ചിനെതിരെ നട പടിയെടുത്തേക്കും എന്ന സൂചനകളും ശക്തമായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കെ.സി വേണുഗോപാലിന് വോട്ട് ചെയ്തതിന് സിപിഎം സസ്പെന്‍ഡ് ചെയ്ത എംഎല്‍എ നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുത്തു.

Anweshanam
www.anweshanam.com