ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്മാറി അമേരിക്ക
Top News

ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്മാറി അമേരിക്ക

യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെ അമേരിക്കയുടെ തീരുമാനം അറിയിച്ചു.

By News Desk

Published on :

വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയില്‍നിന്ന് ഔദ്യോഗികമായി പിന്‍മാറി അമേരിക്ക. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെ അമേരിക്കയുടെ തീരുമാനം അറിയിച്ചു. സംഘടനയില്‍നിന്ന് പിന്മാറാന്‍ അമേരിക്ക നോട്ടീസ് നല്‍കിയ വിവരം യു.എന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്ഥിരീകരിച്ചു. പിന്‍മാറ്റം 2021 ജൂലൈ ആറിന് പ്രാബല്യത്തില്‍ വരും.

അമേരിക്ക ലോകാരോഗ്യ സംഘടനക്ക് നല്‍കിവരുന്ന സാമ്പത്തിക സഹായം പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുഎസിന്റെ പിന്‍മാറ്റം. ലോകാരോഗ്യ സംഘടനക്ക് ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം നല്‍കിവരുന്ന രാജ്യമാണ് അമേരിക്ക. 3000 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് അമേരിക്ക നല്‍കിവരുന്നത്.

Anweshanam
www.anweshanam.com