നയതന്ത്ര ചാനല്‍ വഴി ജൂണിലും സ്വര്‍ണമെത്തി, കടത്തിയത് 27 കിലോ സ്വര്‍ണം, കൈപറ്റിയത് സരിത്ത്

നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു, കഴിഞ്ഞ മാസം കടത്തിയത് 27 കിലോ സ്വര്‍ണം.
നയതന്ത്ര ചാനല്‍ വഴി ജൂണിലും സ്വര്‍ണമെത്തി, കടത്തിയത് 27 കിലോ സ്വര്‍ണം, കൈപറ്റിയത് സരിത്ത്

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. നയതന്ത്ര ചാനല്‍ വഴി കഴിഞ്ഞ മാസം കടത്തിയത് 27 കിലോ സ്വര്‍ണം. ജൂണ്‍ 23, 26 തീയതികളിലാണ് ഡിപ്ലോമാറ്റിക് ബാഗ് എത്തിയത്. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് ബാഗ് വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് ബാഗ് കൈപറ്റിയത് സരിത്താണ്. സ്വര്‍ണം അയച്ചത് ദുബൈയില്‍ ഉള്ള ഫൈസല്‍ ഫരീദാണെന്നും വ്യക്തമായി. മലപ്പുറം സ്വദേശിയായ പികെ റമീസിന് വേണ്ടിയാണ് സ്വര്‍ണ്ണം എത്തിച്ചത്.

ആദ്യം എത്തിച്ചത് ഒമ്പത് കിലോ സ്വര്‍ണവും ജൂണ്‍ 26ന് 18 കിലോ സ്വര്‍ണവുമാണ് കടത്തിയത്. കേസില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. കേസിലെ മൂന്നാം പ്രതിയും ദുബായിലെ വ്യവസായിയുമായ ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്ന എന്‍ഐഎ അപേക്ഷയില്‍ കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് വിധി പറയും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com