ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി;ചെന്നിത്തല
Top News

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി;ചെന്നിത്തല

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്ന് ചെന്നിത്തല.

By News Desk

Published on :

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ രോഗം വ്യാപിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ പിന്തുണക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. അത്യാവശ്യ സാധനങ്ങള്‍ പോലും വാങ്ങാനാവാത്ത സ്ഥിതിയായി.

എന്നാല്‍ ഈ സാഹചര്യത്തില്‍ രാഷ്ട്രീയമായ ചേരിതിരിവല്ല വേണ്ടത്. ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്കു നയിച്ച സാഹചര്യം പരിശോധിക്കുകയും ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുകയും വേണം. സര്‍ക്കാരും ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്ന കോവിഡ് പ്രതിരോധ മാര്‍ഗരേഖകള്‍ ജനങ്ങള്‍ അതേ പടി പാലിക്കണമെന്നും പ്രതിപക്ഷനേതാവ് അഭ്യര്‍ഥിച്ചു.

Anweshanam
www.anweshanam.com