തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി
Top News

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

ട്രിപ്പിൾ ലോക്ക്ഡൌൺ അതിവ്യാപന മേഖലയിൽ മാത്രമായിരിക്കുമെന്നും, ലോക്ക് ഡൌൺ തിരുവനന്തപുരം നഗരസഭയിൽ ആകെ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു

By News Desk

Published on :

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ട്രിപ്പിൾ ലോക്ക്ഡൌൺ അതിവ്യാപന മേഖലയിൽ മാത്രമായിരിക്കുമെന്നും, ലോക്ക് ഡൌൺ തിരുവനന്തപുരം നഗരസഭയിൽ ആകെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് സാമൂഹിക വ്യാപനമില്ലെന്നും സൂപ്പര്‍ സ്‌പ്രെഡ്‌ മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. .

തലസ്ഥാനത്ത് കൊവിഡ് സാഹചര്യം അതിരൂക്ഷമായി തന്നെ തുടരുകയാണ്. ഇന്ന് മാത്രം ജില്ലയില്‍ 129 പേരിലാണ് കൊവിഡ് ബാധ കണ്ടെത്തിയത്. ഇതില്‍ 105 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം വന്നതെന്ന വസ്തുതയും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

തീരദേശ പ്രദേശമായ പൂന്തുറയില്‍ സ്ഥിതി ഇപ്പോഴും അതിരൂക്ഷമായി തന്നെ തുടരുകയാണ്. തിരുവനന്തപുരത്ത് അഞ്ച് ക്ളസ്‌റ്ററുകളാണുള‌ളതെന്നും ഒരു പ്രത്യേക പ്രദേശത്ത് അന്‍പതിലധികം രോഗികള്‍ ഉണ്ടാകുമ്ബോഴാണ് ക്ളസ്‌റ്ററുകളാകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജൂലൈ ആറിനാണ് കോർപ്പറേഷനിൽ ട്രിപ്പിൾ ലോക്ക്ഡൌൺ പ്രഖ്യാപിച്ചത്. തലസ്ഥാനത്ത് സ്ഥിതി കൈവിട്ടുപോകാനിടയുണ്ടെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്നായിരുന്നു ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

പുതിയ സമ്പർക്കരോഗികളുടെ കണക്ക് കൂടി വന്നതോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോഗമാണ് ട്രിപ്പിൾ ലോക്ക്ഡൗൺ തീരുമാനമെടുത്തത്.

Anweshanam
www.anweshanam.com