ദുബെയുടെ മരണത്തില്‍ സംശയവുമായി പ്രിയങ്ക ഗാന്ധി
Top News

ദുബെയുടെ മരണത്തില്‍ സംശയവുമായി പ്രിയങ്ക ഗാന്ധി

കുറ്റകൃത്യത്തിനും അതിന് സംരക്ഷണം നല്‍കിയവര്‍ക്കും ഇനി എന്ത് സംഭവിക്കും?

By News Desk

Published on :

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 8 പോലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വികാസ് ദുബെ പോലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രയങ്കാ ഗാന്ധി. കുറ്റവാളി അവസാനിച്ചു, പക്ഷേ കുറ്റകൃത്യത്തിനും അതിന് സംരക്ഷണം നല്‍കിയവര്‍ക്കും ഇനി എന്ത് സംഭവിക്കും എന്ന ചോദ്യമാണ് പ്രിയങ്ക മുന്നോട്ടുവെച്ചിരിക്കുന്നത്.

ദുബെയെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെയാണ് ട്വിറ്ററിലൂടെ പ്രിയങ്ക പ്രതികരണം നടത്തിയിരിക്കുന്നത്. പോലീസ് കസ്റ്റഡയിലിരിക്കെ ദുബെ കൊലചെയ്യപ്പെട്ട സംഭവത്തിന് പിന്നില്‍ ആസൂത്രിതമായ നീക്കമുണ്ടെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

Anweshanam
www.anweshanam.com