തമിഴ്‌നാട്ടില്‍ സ്ഥിതി രൂക്ഷം; ഇന്ന് 4526 പേര്‍ക്ക് കോവിഡ്

തമിഴ്‌നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,47,324 ഉം ആകെ മരണം 2099 ഉം ആയി
തമിഴ്‌നാട്ടില്‍ സ്ഥിതി രൂക്ഷം; ഇന്ന് 4526 പേര്‍ക്ക് കോവിഡ്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 4526 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 67 പേര്‍ ഇന്ന് മരിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,47,324 ഉം ആകെ മരണം 2099 ഉം ആയി. തമിഴ്‌നാട്ടില്‍ 97,310 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഏഴുപേര്‍ കേരളത്തില്‍നിന്ന് എത്തിയവരാണ്. വിദേശത്തുനിന്ന് അന്താരാഷ്ട്ര വിമാനങ്ങളില്‍ എത്തിയ 19 പേര്‍ക്കും മറ്റുസംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനങ്ങളില്‍ എത്തിയ ആറുപേര്‍ക്കും റോഡുമാര്‍ഗം എത്തിയ 34 പേര്‍ക്കും തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളത്തിന്റെ ഒൻപത് അതിർത്തി ജില്ലകളിൽ മാത്രം 5700 ലേറെപ്പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്.

കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, വിരുതനഗർ, തേനി, ദിണ്ടിഗൽ, തിരുപ്പൂർ, കോയമ്പത്തൂർ, നീലഗിരി എന്നീ ജില്ലകളുമായാണ് കേരളം അതിർത്തി പങ്കിടുന്നത്. ചൊവ്വാഴ്ച രാവിലെ വരെയുള്ള ഏകദേശ കണക്കുകൾ പ്രകാരം ഈ ജില്ലകളിൽ മാത്രം ഇതിനകം 72 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഈ ഒൻപതു ജില്ലകളിലെ കോവിഡ് രോഗബാധിതരുടെ എണ്ണം നിലവിൽ 5,714 ആണ്.

കേരള അതിർത്തിയായ കളിയിക്കാവിളയ്ക്കു ചേർന്നു കിടക്കുന്ന മാർത്താണ്ഡത്തിനൊപ്പം നാഗർകോവിൽ, കരുങ്കൽ ചന്തകളും കോട്ടാർ കമ്പോളവുമാണ് കോവിഡ് വ്യാപനകേന്ദ്രങ്ങളായി വിലയിരുത്തപ്പെട്ടത്. തമിഴ്നാട്ടുകാരായ നിരവധിപേർ ചികിൽസ തേടിയെത്തുന്ന ആശുപത്രിയായതിനാൽ അതിർത്തി കടന്നെത്തിയ കോവിഡ് രോഗബാധയാകാം ഇതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com