യുഎഇ സ്വര്‍ണക്കടത്ത്; സ്വപ്നയുടെ സുഹൃത്തിന്റെ ഭാര്യ കസ്റ്റഡിയില്‍
Top News

യുഎഇ സ്വര്‍ണക്കടത്ത്; സ്വപ്നയുടെ സുഹൃത്തിന്റെ ഭാര്യ കസ്റ്റഡിയില്‍

സന്ദീപിനും ഭാര്യയ്ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കസ്റ്റംസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

By News Desk

Published on :

തിരുവനന്തപുരം: യുഎഇ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ സുഹൃത്തായ സ്ത്രീ കസ്റ്റഡിയില്‍. സ്വപ്നയുടെ സുഹൃത്ത് സന്ദീപിന്റെ ഭാര്യയെയാണ് കസ്റ്റഡിയിലെടുത്തത്. സന്ദീപിനും ഭാര്യയ്ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കസ്റ്റംസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. സന്ദീപ് ഇപ്പോള്‍ ഒളിവിലാണ്. ഇവരുടെ സ്ഥാപനം സ്പീക്കര്‍ ഉദ്ഘാടനം ചെയ്തിരുന്നു.

അതേസമയം, സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കേരളം വിട്ടതായി സംശയം. സുഹൃത്തുക്കളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് കസ്റ്റംസ് അറിയിച്ചു. സ്വപ്നയുടെ ഫ്‌ലാറ്റില്‍ കസ്റ്റംസ് ഇന്നലെ റെയ്ഡ് നടത്തി.

Anweshanam
www.anweshanam.com