സ്വര്‍ണ്ണക്കടത്ത്;  താന്‍ നിരപരാധിയെന്ന് സ്വപ്ന സുരേഷ്
Top News

സ്വര്‍ണ്ണക്കടത്ത്; താന്‍ നിരപരാധിയെന്ന് സ്വപ്ന സുരേഷ്

സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയെന്ന് കേസില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷ്.

By News Desk

Published on :

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയെന്ന് കേസില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷ്. ഇ- ഫയലിംഗ് വഴി ഇന്നലെ അര്‍ദ്ധരാത്രിയോടെ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സ്വപ്ന സുരേഷിന്റെ വാദം.

ഒരു ക്രിമിനല്‍ പശ്ചാത്തലവുമായി തനിക്ക് ബന്ധമില്ലെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ അന്വേഷണ ഉദ്യേഗസ്ഥരോട് ഒന്നും വെളിപ്പെടുത്താനില്ലെന്നും സ്വപ്ന. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യാപേക്ഷയിലാണ് സ്വപ്നയുടെ വിശദീകരണം.

Anweshanam
www.anweshanam.com