സ്വപ്നയ്ക്ക് ജാമ്യം നല്‍കരുതെന്ന് എന്‍.ഐ.എ
Top News

സ്വപ്നയ്ക്ക് ജാമ്യം നല്‍കരുതെന്ന് എന്‍.ഐ.എ

എന്‍.ഐ.എയുടെ വാദം കേട്ട ശേഷം കോടതി കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.

By News Desk

Published on :

കൊച്ചി: സ്വപ്‌ന സുരേഷിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയില്‍. സന്ദീപ്, സരിത്ത് എന്നിവര്‍ക്കും പങ്കുണ്ടെന്ന് എന്‍.ഐ.എ വ്യക്തമാക്കി.എന്‍.ഐ.എയുടെ 16,17,18 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയതിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

സ്വപ്‌നയുടെ ജാമ്യഹര്‍ജി പരിഗണിക്കരുതെന്നും എന്‍.ഐ.എ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്ന പതിവില്ലെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിനായി സ്വപ്നയെ കസ്റ്റഡിയില്‍ കിട്ടേണ്ടതുണ്ടെന്നും എന്‍.ഐ.എ വ്യക്തമാക്കി.

എന്‍.ഐ.എയുടെ വാദം കേട്ട ശേഷം കോടതി കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് ഫയലില്‍ സ്വീകരിച്ചിട്ടില്ല. അതേസമയം എഫ്.ഐ.ആറിന്റെ കോപ്പി സ്വപ്‌നയ്ക്ക് നല്‍കണമെന്നും കോടതി അറിയിച്ചു.

കസ്റ്റംസ് അന്വേഷണത്തില്‍ തെളിവ് കിട്ടിയിട്ടുണ്ടെന്നും സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൊഴിയില്‍ സരിത്തും സ്വപ്‌നയും കള്ളക്കടത്ത് നടത്തിയതായി പറഞ്ഞിട്ടുണ്ടെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇന്ന് കേസിന്റെ പ്രാഥമിക വാദമാണ് നടന്നത്. അടുത്ത ചൊവ്വാഴ്ച വിശദമായ വാദം നടക്കും. രാജ്യത്തിന്റെ സമ്പത്തിനെ ബാധിക്കുന്ന പ്രശ്‌നമാണ് ഇതെന്നും ഈ സാഹചര്യത്തില്‍ ജാമ്യ ഹര്‍ജി പരിഗണിക്കരുതെന്നുമായിരുന്നു എന്‍.ഐ.എ കോടതിയില്‍ വാദിച്ചത്. സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തന്നെ കുറ്റസമ്മതം എന്ന നിലപാടിലാണ് കസ്റ്റംസ്.

Anweshanam
www.anweshanam.com