സ്വപ്​നയേയും സന്ദീപിനേയും എൻഐഎ കസ്​റ്റഡിയിൽ വിട്ടു
Top News

സ്വപ്​നയേയും സന്ദീപിനേയും എൻഐഎ കസ്​റ്റഡിയിൽ വിട്ടു

സ്വർണക്കടത്തിന്​ വേണ്ടി വ്യാജ രേഖ ചമച്ചെന്ന് എൻഐഎ അന്വേഷണ സംഘം കോടതിയെ അറിയിച്ചു

By News Desk

Published on :

കൊച്ചി: നയതന്ത്ര ബാഗേജ്​​ വഴി സ്വർണം കടത്തിയ കേസിൽ സ്വപ്​ന സു​രേഷിനേയും സന്ദീപ്​ നായരേയും കോടതി എൻഐഎ കസ്​റ്റഡിയിൽ വിട്ടു. 21 വരെയാണ്​ കസ്​റ്റഡി കാലാവധി. പത്ത്​​ ദിവസത്തെ കസ്​റ്റഡിയായിരുന്നു ​എൻഐഎ ആവശ്യപ്പെട്ടത്​.

സ്വർണക്കടത്തിന്​ വേണ്ടി വ്യാജ രേഖ ചമച്ചെന്ന് എൻഐഎ അന്വേഷണ സംഘം കോടതിയെ അറിയിച്ചു. യുഎഇ എംബസിയുടെ വ്യാജ സീലും ചിഹ്​നവും ഉപയോഗിച്ചുവെന്നാണ് എൻഐഎയുടെ വെളിപ്പെടുത്തൽ.

സ്വർണക്കടത്ത് ജ്വല്ലറികൾക്ക്​ വേണ്ടിയല്ല മറിച്ച്​​ തീവ്രവാദ പ്രവർത്തനങ്ങൾക്ക്​ വേണ്ടിയാണെന്നും ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി കസ്​റ്റഡിയിൽ ലഭിക്കേണ്ടതു​​ണ്ടെന്നുമാണ്​ എൻഐഎ കോടതിയെ ബോധിപ്പിച്ചത്​.

Anweshanam
www.anweshanam.com