സ്വപ്നയും സന്ദീപുമായി എൻ.ഐ.എ കേരളത്തിലെത്തി; 
വഴിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
Top News

സ്വപ്നയും സന്ദീപുമായി എൻ.ഐ.എ കേരളത്തിലെത്തി; വഴിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

പ്രതികളുമായുള്ള വാഹനവ്യൂഹം തൃശൂർ എത്തി. വാഹനവ്യൂഹം വാളയാർ ചെക്ക് പോസ്റ്റിലെത്തിയപ്പോൾ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാടിവീണെങ്കിലും പൊലീസ് ഇവരെ നീക്കി

By News Desk

Published on :

കൊച്ചി: സ്വർണക്കടത്ത് കേസിൽ ബംഗളൂരുവിൽ ​പിടിയിലായ ര​ണ്ടാം പ്ര​തി സ്വ​പ്​​ന സു​രേ​ഷിനെയും നാ​ലാം പ്ര​തി സ​ന്ദീ​പ്​ നാ​യ​രെയുമായി ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് വരുന്ന എൻ.ഐ.എ സംഘം കേരളത്തിൽ എത്തി. പ്രതികളുമായുള്ള വാഹനവ്യൂഹം തൃശൂർ എത്തി. വാഹനവ്യൂഹം വാളയാർ ചെക്ക് പോസ്റ്റിലെത്തിയപ്പോൾ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാടിവീണെങ്കിലും പൊലീസ് ഇവരെ നീക്കി.

മണ്ണുത്തിയിലും പ്രതിഷേധം ഉയർത്താൻ നിരവധി പേർ അണിനിരന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധത്തിനായി എത്തിയത്.

നിലവിലെ കണക്കനുസരിച്ച് രണ്ട് മണിയോടെ കൊച്ചിയിൽ എത്തും. ആദ്യം കൊ​ച്ചി എ​ൻ.ഐ.​എ ഓ​ഫി​സി​ലെ​ത്തി​ച്ച്​ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യും. ഇതിന്‍റെ ഭാഗമായി കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം ക​സ്​​റ്റം​സ്​ ഓ​ഫി​സ​ു​ക​ളി​ൽ സി.​ഐ.​എ​സ്.​എ​ഫ്​ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തിയിട്ടുണ്ട്.

എൻ.ഐ.എയുടെ പിടിയിലായ സ്വർണക്കടത്ത് കേസ് പ്രതികൾ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ ഒ​ളി​വി​ൽ​പോയി​ എട്ടാം ദി​വ​സ​ം ശനിയാഴ്ച രാത്രി ഏഴോടെയാണ് ഇരുവരും പിടിയിലാകുന്നത്.

Anweshanam
www.anweshanam.com