പത്മനാഭസ്വാമി ക്ഷേത്രം; അധികാരം ആര്‍ക്ക് ? സുപ്രീംകോടതി വിധി ഇന്ന്

2019 ഏപ്രില്‍ 10ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ കേസിലാണ് ഇന്ന് രാവിലെ 10.30ന് ജസ്റ്റിസ് യുയു ലളിത് വിധി പറയുക.
പത്മനാഭസ്വാമി ക്ഷേത്രം; അധികാരം ആര്‍ക്ക് ?  സുപ്രീംകോടതി വിധി ഇന്ന്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്ര കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. ക്ഷേത്ര സ്വത്തുക്കളുടെ കൈകാര്യാവകാശവും ഭരണവും സംസ്ഥാന സര്‍ക്കാരിനാണോ അതോ തിരുവിതാംകൂര്‍ രാജകുടുംബത്തിനാണോ എന്ന കാര്യത്തിലാണ് ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, യുയു ലളിത് എന്നിവരടങ്ങിയ ബഞ്ച് വിധി പറയുക.

2011ലെ കേരളാ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ദേവസ്വം ബോര്‍ഡ് മാതൃകയില്‍ ഭരണ സംവിധാനം രൂപീകരിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. രാജ്യാന്തര മ്യൂസിയം സ്ഥാപിക്കണമെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടും കോടതി പരിശോധിച്ചിരുന്നു. 2019 ഏപ്രില്‍ 10ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ കേസിലാണ് ഇന്ന് രാവിലെ 10.30ന് ജസ്റ്റിസ് യുയു ലളിത് വിധി പറയുക.

Related Stories

Anweshanam അന്വേഷണം
www.anweshanam.com