ബിഎസ്- IV വാഹന വില്പന ഇനി അരുതെന്ന് സുപ്രീം കോടതി
Top News

ബിഎസ്- IV വാഹന വില്പന ഇനി അരുതെന്ന് സുപ്രീം കോടതി

020 മാർച്ച് 31 നു ശേഷം വില്പന നടത്തിയ വാഹനങ്ങളുടെ റജിസ്ട്രേഷൻ അനുവദിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി.

By News Desk

Published on :

ന്യൂഡൽഹി: 2020 മാർച്ചിന് ശേഷം വില്പന ചെയ്ത ബിഎസ്- IV വാഹനങ്ങൾ റജിസ്ട്രർ ചെയ്യരുതെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബഞ്ച് വിഡീയോ കോൺഫ്രൻസിലൂടെ ഇന്ന് (ജൂലായ് 08) നടത്തിയ ഹിയറിങ്ങിലാണ് ഇക്കാര്യം നിഷ്കർഷിച്ചത്. 2020 മാർച്ച് 31 നു ശേഷം വില്പന നടത്തിയ വാഹനങ്ങളുടെ റജിസ്ട്രേഷൻ അനുവദിക്കേണ്ടതില്ലെന്നതിലാണ് കോടതി.

2020 മാർച്ച് 27 ലെ ഉത്തരവ് നിശ്ചിത ദിവസങ്ങൾക്കൂടി ബിഎസ്- IV വാഹനങ്ങളുടെ വില്പന - റജിസ്ട്രഷനുകളാകാമെന്ന് പറഞ്ഞിരുന്നു. വാഹന വിപണിയുടെ അനിശ്ചിതാവസ്ഥയിൽ വാഹനങ്ങൾ യാർഡുകളിൽ കെട്ടികിടക്കുകയാണെന്നു വാഹന നിർമ്മാതക്കളും ഡീലർമാരും കോടതിയോട് അപേക്ഷിച്ചതിൻ്റെ വെളിച്ചത്തിലാണ് ബിഎസ്- IV വാഹനങ്ങളുടെ വില്പന -രജിസ്ട്രഷൻ ഇളവുകൾ കോടതി അനുവദിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

സ്റ്റോക്കിൻ്റെ 10 ശതമാനം വില്പനയെന്നതിൽ ഇളവുകൾ തിട്ടപ്പെടുത്തിയിരുന്നു. എന്നാൽ തിട്ടപ്പെടുത്തിയതിനെക്കാൾ വാഹനങ്ങൾ വില്പന നടത്തിയെന്നത് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനിമുതൽ ബിഎസ്- IV വാഹന വില്പനയും റജിസ്ട്രഷേനും അനുവദനീയമല്ലെന്ന് നിലപാട് കോടതി കർക്കശക്കമാക്കി.

2020 ക്ലിൻ പരിസ്ഥിതി സംസ്ഥാപന ശ്രമങ്ങളുടെ ഭാഗമെന്നോണമാണ് 2020 ഏപ്രിൽ മുതൽ ബിഎസ്- IV വാഹന വില്പന അവസാനിപ്പിക്കുവാനുള്ള തീരുമാനം കൈകൊണ്ടത്.

വാഹനങ്ങളിൽ നിന്നുള്ള ഹരിത ഗൃഹ വാതകങ്ങൾ സൃഷ്ടിക്കുന്ന പരിസ്ഥിതി മലിനീകരണം പരമാവധി കുറയ്ക്കുയെന്നതാണ് ലക്ഷ്യം.

Anweshanam
www.anweshanam.com