വന്യമൃഗ ക്രൂരത: കേരളത്തിന് സുപ്രീംകോടതി നോട്ടീസ്
Top News

വന്യമൃഗ ക്രൂരത: കേരളത്തിന് സുപ്രീംകോടതി നോട്ടീസ്

വന്യമൃഗങ്ങൾക്കെതിരെയുള്ള ക്രൂരത നിരോധനം നിയമ (1960) ത്തിൽ ഭേദഗതി ആവശ്യപ്പെട്ടാണ് ഹർജി.

By News Desk

Published on :

ന്യൂഡൽഹി: വന്യമൃഗങ്ങളെ കൊല്ലുന്നതിനായി സ്ഫോടകവസ്തു ഉപയോഗം നിരോധിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി ഇന്ന് (ജൂലായ് 10) കേന്ദ്ര സർക്കാരിനും കേരളമടക്കമുള്ള 12 സംസ്ഥാന സർക്കാരുകൾക്കും നോട്ടീസ് അയച്ചു. സുഭം അശ്വതിയെന്ന വ്യക്തി സമർപ്പിച്ച ഹർജിയിൽ ചിഫ് ജസ്റ്റിസ് എസ്എ ബോബ ഡേ അഅദ്ധ്യക്ഷനായ ബഞ്ചാണ് നോട്ടീസ് അയ്ക്കാക്കാൻ നിർദ്ദേശം നൽകിയതെന്ന് എ എൻഐ റിപ്പോർട്ട് ചെയ്യുന്നു.

വന്യമൃഗങ്ങൾക്കെതിരെയുള്ള ക്രൂരത നിരോധനം നിയമ (1960) ത്തിൽ ഭേദഗതി ആവശ്യപ്പെട്ടാണ് ഹർജി. വന്യമൃഗങ്ങളോടുളള്ള ക്രൂര തക്കെതിരെ ശിക്ഷ കടുപ്പിക്കുകയെന്നതാണ് ഹർജിയിലെ മുഖ്യ ആവശ്യം. സംസ്ഥാനങ്ങളിൽ  നിലവിലുള്ള വനംസംരക്ഷണ സേനയിലെ ഒഴിവുകൾ അടിയന്തിരമായ നികത്തുന്നതിനുള്ള നിർദ്ദേശം സംസ്ഥാന സർക്കാരുകൾക്ക് നൽകണം. സേനക്ക് അത്യാധുനിക ആയുധങ്ങൾ നൽകണം. സമയാസമയങ്ങളിൽ വന്യജീവി സെൻസസ് നടത്തണം. ആന ട്രക്കിങ്ങുമായ ബന്ധപ്പെട്ട് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് രൂപം നൽകുക . വന്യജീവി സംരക്ഷണം പരമാവധി ഉറപ്പുവരുത്തുക - ഹർജി ആവശ്യപ്പെടുന്നു. ഈയ്യിടെ കേരളത്തിൽ പാലക്കാട്  സ്ഫോടക വസ്തു അകത്തുചെന്ന് ഗർഭിണിയായ ആന കൊല്ലപ്പെട്ടത് ദേശീയതലത്തിൽ തന്നെ ശ്രദ്ധി ക്കപ്പെട്ടിരുന്നു.

Anweshanam
www.anweshanam.com