പ്രവേശന പരീക്ഷ മാറ്റിവെയ്ക്കണമെന്ന് വിദ്യാര്‍ത്ഥികള്‍
Top News

പ്രവേശന പരീക്ഷ മാറ്റിവെയ്ക്കണമെന്ന് വിദ്യാര്‍ത്ഥികള്‍

ഈ മാസം പതിനാറാം തീയതി നടക്കാനിരിക്കുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിവെയ്ക്കണമെന്ന് വിദ്യാര്‍ത്ഥികള്‍.

By News Desk

Published on :

തിരുവനന്തപുരം: ഈ മാസം പതിനാറാം തീയതി നടക്കാനിരിക്കുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിവെയ്ക്കണമെന്ന് വിദ്യാര്‍ത്ഥികള്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഉള്‍പ്പെടെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും പല പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണ്‍ ആയി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും പരീക്ഷ മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നത്.

ഈ വര്‍ഷത്തെ എന്‍ജിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷ നടക്കുന്നത് ഈ മാസം 16ന് വ്യാഴാഴ്ചയാണ്. കോവിഡ് വ്യാപനം നിയന്ത്രണത്തിലാവുകയും ലോക്ക് ഡൗണില്‍ ഇളവ് നല്‍കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പരീക്ഷ 16ന് നടത്താന്‍ തീരുമാനിച്ചത്. തിരുവനന്തപുരം നഗരം ഇപ്പോഴും ട്രിപ്പിള്‍ ലോക്ക് ഡൗണിലാണ്. മിക്ക പരീക്ഷാ കേന്ദ്രങ്ങളും നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളിലായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് നിയന്ത്രണങ്ങള്‍ താണ്ടി വരേണ്ടിവരും. ഈ സാഹചര്യത്തിലാണ് പ്രവേശന പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം സജീവമായിരിക്കുന്നത്.

Anweshanam
www.anweshanam.com