പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കണമെന്ന് സോണിയ ഗാന്ധി

പിന്നോക്ക വിഭാഗത്തിന് സംവരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു.
പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കണമെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലൂടെ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന പ്രവേശനത്തില്‍ മറ്റ് പിന്നോക്ക വിഭാഗത്തിന് സംവരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു. ദേശീയ ക്വോട്ടയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന പ്രവേശനത്തില്‍ പിന്നോക്ക വിഭാഗത്തിന് സംവരണം നിഷേധിച്ചിരിക്കുകയാണെന്ന് സോണിയ കത്തിലൂടെ ചൂണ്ടിക്കാട്ടി.

തുല്യ നീതി നടപ്പാക്കാണമെന്നും 2017 മുതല്‍ 11,000 ആര്‍ഹതപ്പെട്ട സീറ്റുകള്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് നഷ്ടമായെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com