സ്വപ്‌നയുടെ  ലാപ്‌ടോപ്പിലും പെന്‍ഡ്രൈവിലും നിര്‍ണായക വിവരങ്ങളെന്ന് സൂചന
Top News

സ്വപ്‌നയുടെ ലാപ്‌ടോപ്പിലും പെന്‍ഡ്രൈവിലും നിര്‍ണായക വിവരങ്ങളെന്ന് സൂചന

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്.

By News Desk

Published on :

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്. സ്വപ്നയെ കണ്ടെത്തുന്നതിനായി കേരള പൊലീസിന്റെ സഹായവും തേടും. യുഎഇ കോണ്‍സിലേറ്റിന്റെ ചാര്‍ജുള്ള വ്യക്തിയുടെ പേരിലാണ് സ്വര്‍ണ്ണം എത്തിയത്. എന്നാല്‍ സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയില്ലെന്ന് ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. അതിനിടെ സ്വപ്ന സുരേഷിന്റെ ഫ്‌ലാറ്റില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പിലും പെന്‍ഡ്രൈവുകളിലും നിര്‍ണായക വിവരങ്ങളെന്നാണ് സൂചന. സ്വപ്നയുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ഡിപ്ലോമാറ്റിക് ബാഗേജിലെത്തിയ 30 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തിട്ട് മൂന്ന് ദിവസം കഴിയുമ്പോഴും മുഖ്യ ആസൂത്രികയായ സ്വപ്നാ സുരേഷിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

അതേസമയം, സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസുമായും ഐടി വകുപ്പുമായും ബന്ധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. വനിത കേരള സര്‍ക്കാരിനുവേണ്ടി ചെയ്ത ജോലിയില്‍ തട്ടിപ്പ് നടന്നതായി പരാതിയില്ല. സര്‍ക്കാരിന് ഈ ഇടപാടില്‍ യാതൊരു ഉത്തരവാദിത്തവുമില്ല. സ്വര്‍ണക്കടത്തു നടത്തിയെന്നതു ശരിയാണ്. ഒരു കുറ്റവാളിയേയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐടി വകുപ്പ് ഉദ്യോഗസ്ഥയായ ഇവര്‍ക്ക് പല ഉന്നതരുമായും ബന്ധമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. തുടര്‍ന്ന് ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ശിവശങ്കറിനെ മാറ്റിയിരുന്നു.

Anweshanam
www.anweshanam.com