ശി​വ​ശ​ങ്ക​റി​ന്‍റെ ഫോ​ണ്‍ ബ​ന്ധ​ങ്ങ​ള്‍; ചീഫ് സെക്രട്ടറി തലവനായ സമിതി അന്വേഷിക്കും
Top News

ശി​വ​ശ​ങ്ക​റി​ന്‍റെ ഫോ​ണ്‍ ബ​ന്ധ​ങ്ങ​ള്‍; ചീഫ് സെക്രട്ടറി തലവനായ സമിതി അന്വേഷിക്കും

ശിവശങ്കറിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയാൽ കാലതാമസമില്ലാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​മാ​യു​ള്ള മു​ന്‍ ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ഫോ​ണ്‍ ബ​ന്ധ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചീ​ഫ് സെ​ക്ര​ട്ട​റി ത​ല സ​മി​തി​യാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ധനകാര്യ അഡിഷനൽ ചീഫ് സെക്രട്ടറിയും സമിതിയിലുണ്ട്. ശിവശങ്കറിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയാൽ കാലതാമസമില്ലാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ സ്വ​പ്ന​യും സ​രി​ത്തു​മാ​യി ശി​വ​ശ​ങ്ക​ര്‍ ബ​ന്ധ​പ്പെ​ട്ട​താ​യി പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. നി​യ​ത​മാ​യ രീ​തി​യി​ലാ​ണോ ഇ​വ​ര്‍ ത​മ്മി​ലു​ള്ള ബ​ന്ധ​മെ​ന്ന​തു സം​ബ​ന്ധി​ച്ചാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ‌അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ഴ്ച​ക​ള്‍ ഉ​ണ്ടെ​ന്നു ക​ണ്ടാ​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സ്വ​പ്‌​ന സു​രേ​ഷി​ന്‌ ഐ​ടി വ​കു​പ്പി​ന്‌ കീ​ഴി​ലു​ള്ള സ്‌​പേ​സ്‌ പാ​ര്‍​ക്കി​ല്‍ ക​രാ​ര്‍ നി​യ​മ​നം ല​ഭി​ച്ച​ത് സം​ബ​ന്ധി​ച്ച്‌ ചീ​ഫ്‌ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ്വ​പ്‌​ന​യെ നി​യ​മി​ച്ച സാ​ഹ​ച​ര്യം, അ​തി​ലെ ശ​രി​തെ​റ്റ്‌ എ​ന്നി​വ​യാ​ണ്‌ അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​തേ സ​മി​തി ത​ന്നെ​യാ​ണ് ഫോ​ണ്‍ വി​ളി​ക​ള്‍ സം​ബ​ന്ധി​ച്ചും പ​രി​ശോ​ധി​ക്കു​ക.

ഒരാളെ സസ്പെൻഡ് ചെയ്യണമെങ്കിൽ വസ്തുതകൾ വേണം. ചട്ടങ്ങൾ അനുസരിച്ചേ മുന്നോട്ടു പോകാൻ കഴിയൂ. സംശയകരമായ സാഹചര്യം അന്വേഷണത്തിലുണ്ടായാൽ കർശന നടപടിയെടുക്കും. നാളെ അങ്ങനെ ഉണ്ടായിക്കൂടെന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം ചിലരിലേക്ക് എത്തും. കേസിൽ ബന്ധപ്പെട്ടവരുടെ നെഞ്ചിടിപ്പ് വർധിക്കുന്നുണ്ട്. അത് ആരുടേതൊക്കെയാണെന്നു കണ്ടറിയാം. ഇപ്പോൾ എന്‍ഐഎ പരിശോധന നടക്കുകയാണ്. അവരുടെ റിപ്പോർട്ട് വന്നശേഷം മറ്റു കാര്യങ്ങൾ ആലോചിക്കാമെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.

Anweshanam
www.anweshanam.com