എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 67കാരന്റെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

നിസ്സഹായവസ്ഥയില്‍ ലൈംഗികപീഡനത്തിനു വഴങ്ങുന്നത് സമ്മതമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു.
എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 67കാരന്റെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

പത്തനംതിട്ട: എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍, 67കാരന്റെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി. നിസ്സഹായവസ്ഥയില്‍ ലൈംഗികപീഡനത്തിനു വഴങ്ങുന്നത് സമ്മതമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു. കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ തിരുവല്ല സ്വദേശിയായ പി.കെ. തങ്കപ്പന് പത്തനംതിട്ട സെഷന്‍സ് കോടതി നേരത്തെ എട്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് ഹൈക്കോടതി ഉത്തരവ്.

താന്‍ നിരപരാധിയാണെന്നും പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും ചൂണ്ടിക്കാട്ടി പ്രതി നല്‍കിയ അപ്പീല്‍ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com