രാജസ്ഥാൻ: ഗലോട്ട് - സച്ചിൻ പോര് മുറുകുന്നു

ഗലോട്ടിനെതിരെയുള്ള പടയൊരുക്കത്തിൽ തൻ്റെ പക്ഷത്ത് 25 എംഎൽഎമാരുണ്ടെന്നാണ് സച്ചിൻ്റെ അവകാശവാദം.
രാജസ്ഥാൻ: ഗലോട്ട് - സച്ചിൻ പോര് മുറുകുന്നു

ജയ്‌പൂർ: രാജസ്ഥാൻ കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിലേക്കെന്ന സൂചന ശക്തിപ്പെടുന്നു.മുഖ്യമന്ത്രി അശോക് ഗലോട്ടും ഉപമുഖ്യമന്ത്രിയും പിസിസി അദ്ധ്യക്ഷനുമായ സച്ചിൻ പൈലറ്റും തമ്മിലുള്ള ഗ്രൂപ്പു പോരാണ് സർക്കാരിൻ്റെ നിലനില്പിന് ഭീഷണിയെന്നതിലെത്തിച്ചിരിക്കുന്നത്. പാർട്ടിക്കുള്ളിലെ ചേരിപോര് സോണിയ ഗാന്ധിയെ അടിയിന്തരമായി അറിയ്ക്കുവാനായി സച്ചിൻ ജൂലായ് 11ന് ഡൽഹിയിലെത്തി.

ഗലോട്ടിനെതിരെയുള്ള പടയൊരുക്കത്തിൽ തൻ്റെ പക്ഷത്ത് 25 എംഎൽഎമാരുണ്ടെന്നാണ് സച്ചിൻ്റെ അവകാശവാദം. ഈ എം എൽഎമാരെ രഹസ്യ സങ്കേതങ്ങളിലേക്ക് മാറ്റിയെന്നറിയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മുഖ്യമന്ത്രി ഗലോട്ട് പക്ഷത്തിൽ 103 എംഎൽഎമാരുണ്ടെന്നാണ് അവകാശവാദം.

ഇരു നേതാക്കളും ഇടഞ്ഞു നിൽക്കുന്നതിനിടെ കോൺഗ്രസ് എംഎൽഎമാരെ റാഞ്ചവാനുള്ള നീക്കം ഇനിയും ശക്തിപ്പെടുത്തുകയാണ് ബിജെപി. ഈയ്യിടെ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ സ്വന്തം എംഎൽഎമാരെ കൂടെ നിറുത്താൻ കോൺഗ്രസ് നേതൃത്വം പെട്ടപ്പാട് അവർക്കേറിയൂ. ഇതിനിടെയാണ് നേതൃത്വമാറ്റമെന്ന ആവശ്യത്തിന് മുനകൂർപ്പിച്ച് സച്ചിൻ പക്ഷം പടക്കിറങ്ങിയിട്ടുള്ളത്. ഇത് പാർട്ടി ഹൈമാൻ്റിനെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തിയിരിക്കുന്നത്.

മധ്യ പ്രദേശ് കമൽനാഥ് കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി ബിജെപിക്ക് അവസരമൊരുക്കി കൊടുത്ത കോൺഗ്രസിലെ തന്നെ ജ്യോതിരാദി സിന്ധ്യ. മുഖ്യമന്ത്രി കമൽനാഥ് - സിന്ധ്യ ഗ്രൂപ്പുവൈരത്തിൻ്റെ പരിണിതിയായി കമൽനാഥ് സർക്കാരിൻ്റെ അപ്രതീക്ഷിത പതനം.

കോൺഗ്രസ് ഹൈകമാൻ്റ് രാജസ്ഥാൻ ഉപമുഖ്യമന്തി സച്ചിൻ പൈലിറ്റിൻ്റെ ആവശ്യം കേൾക്കാതെപോയാൽ സച്ചിൻ മറ്റൊരു സിന്ധ്യയായിമാറിയേക്കാമെന്ന ദുഃ സുചനയില്ലാതില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും ഒത്തൊരുമയുടെ പാതയിൽ കൊണ്ടുവരുകയെന്നതിൽ കോൺഗ്രസ് ഹൈകമാൻ്റ് അതീവ ശ്രദ്ധയിലാണ്.

Related Stories

Anweshanam
www.anweshanam.com