കോവിഡ് വാക്‌സിന്റെ മനുഷ്യനിലെ പരീക്ഷണം വിജയം; നിര്‍ണ്ണായക നേട്ടവുമായി റഷ്യ

റഷ്യയിലെ സെചെനോവ് സര്‍വ്വകലാശാല നടത്തിയ പരീക്ഷണമാണ് വിജയിച്ചത്
കോവിഡ് വാക്‌സിന്റെ മനുഷ്യനിലെ പരീക്ഷണം വിജയം; നിര്‍ണ്ണായക നേട്ടവുമായി റഷ്യ

മോസ്‌കോ :കോവിഡ് പ്രതിരോധത്തില്‍ നിര്‍ണ്ണായക നേട്ടവുമായി റഷ്യ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത :കോവിഡ് വാക്‌സിന്റെ മനുഷ്യനിലെ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. റഷ്യയിലെ സെചെനോവ് സര്‍വ്വകലാശാല നടത്തിയ പരീക്ഷണമാണ് വിജയിച്ചത്.

റഷ്യയിലെ 'ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജി'യില്‍ നിന്നുള്ള ഗവേഷകരാണ് വാക്‌സിന്‍ കണ്ടെത്തിയത്. ഇത് വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കുകയായിരുന്നു. 'സെഷ്‌നോവ് യൂണിവേഴ്‌സിറ്റി'യിലാണ് പരീക്ഷണം നടക്കുന്നത്.

ജൂണ്‍ 18 മുതലാണ് സര്‍വ്വകലാശാല വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചത്. ആദ്യ ബാച്ചില്‍ പരീക്ഷണത്തിന് വിധേയരായ രോഗികളെ ഈ വരുന്ന ബുധനാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അടുത്ത ബാച്ചിനെ ജൂലൈ ഇരുപതോടെയും ഡിസ്ചാര്‍ജ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

നേരത്തെ വാക്‌സിന്‍ കുത്തിവെച്ച രോഗികളില്‍ കൊറോണയ്‌ക്കെതിരായ പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതായി റഷ്യയിലെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യനിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി രാജ്യങ്ങള്‍ വാക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായി വാക്‌സിന്റെ മനുഷ്യനിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കുന്ന രാജ്യം റഷ്യയാണ്.

Related Stories

Anweshanam
www.anweshanam.com